ന്യൂഡല്‍ഹി: ബന്ധുനിയമന കേസില്‍ മുന്‍ മന്ത്രിയും എം.എല്‍.എയുമായ കെ.ടി. ജലീല്‍ സൂപ്രീം കോടതിയെ സമീപിച്ചു. ലോകായുക്തയുടേയും ഹൈക്കോടതിയുടേയും വിധി ചോദ്യം ചെയ്താണ് ജലീല്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
കേസില്‍ ഹൈക്കോടതി വിധി സ്റ്റെ ചെയ്യണമെന്നും റദ്ദാക്കണമെന്നുമാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. ലോകായുക്തയുടെ നടപടി സ്വഭാവിക നീതി നിഷേധിക്കുന്നതാണെന്നും ഹര്‍ജിയില്‍ പറയുന്നു.
സംസ്ഥാന ന്യൂനപക്ഷ വികസന കോർപറേഷൻ ജനറൽ മാനേജരായി ജലീലിന്റെ ബന്ധുവായ കെ.ടി. അദീബിനെ ചട്ടവിരുദ്ധമായി നിയമിച്ചതിന് പിന്നാലെയാണ് വിവാദമായത്. അദീബിന്റെ നിയമനത്തിനായി കോർപറേഷന്റെ നിർദേശമില്ലാതെ ജനറൽ മാനേജരുടെ വിദ്യാഭ്യാസ യോഗ്യതയിൽ മന്ത്രി മാറ്റം വരുത്തിയതായും നിയമനം ക്രമവിരുദ്ധമാണെന്നും ലോകായുക്ത കണ്ടെത്തി.
ബന്ധുനിയമനത്തില്‍ ജലീല്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്നും മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നുമായിരുന്നു ലോകായുക്തയുടെ റിപ്പോര്‍ട്ട്. പക്ഷാപാതപരമായി ഇടപെട്ടതിലൂടെ സത്യപ്രതിജ്ഞാ ലംഘനവും നടത്തിയതായി റിപ്പോര്‍ട്ടി പറയുന്നു. ഇത് പിന്നീട് ഹൈക്കോടതി ശരി വക്കുകയും ചെയ്തു.
ലോകായുക്ത റിപ്പോര്‍ട്ടിന് പിന്നാലെ ജലീല്‍ മന്ത്രി സ്ഥാനം രാജി വക്കുകയും ചെയ്തിരുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ബന്ധുനിയമനത്തിന്റെ പേരില്‍ രാജ വച്ച രണ്ടാമത്തെ മന്ത്രിയായിരുന്നു ജലീല്‍.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !