പഴയ ആന്‍ഡ്രോയ്‌ഡ് വേര്‍ഷനുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ സെപ്റ്റംബര്‍ 27 മുതല്‍ നേരിട്ട് ഗൂഗിള്‍ സൈന്‍-ഇന്‍ സാധ്യമാവില്ലെന്ന് മുന്നറിയിപ്പ്. ഇതോടെ ആന്‍ഡ്രോയിഡ് 2.3.7 വേര്‍ഷന്‍ വരെയുള്ളതില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ക്ക് ജിമെയിലിലേക്ക് പ്രവേശിക്കാനും, സൈന്‍-ഇന്‍ ചെയ്ത് യൂട്യൂബ് കാണാനും സാധിക്കില്ല.
ഇതോടെ പഴയ ആന്‍ഡ്രോയ്‌ഡ് വേര്‍ഷന്‍ ഉള്ള ഉപഭോക്താക്കള്‍ക്ക് ഗൂഗിളിന്റെ മിക്ക സേവനങ്ങളും ആപ്പുകളും ലോഗിന്‍ ചെയ്ത് ഉപയോഗിക്കാന്‍ സാധിക്കില്ല. ആന്‍ഡ്രോയ്‌ഡ് 3 ലേക്ക് അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കുമെങ്കില്‍ തുടര്‍ന്നും ഗൂഗിള്‍ സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും. ഏകദേശം 10 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ആന്‍ഡ്രോയ്‌ഡ് പതിപ്പാണ് ആന്‍ഡ്രോയ്‌ഡ് 2.3.7.
അതേസമയം ഫോണ്‍ ആന്‍ഡ്രോയ്‌ഡിന്റെ പുതിയ പതിപ്പിലേക്ക് മാറിയില്ലെങ്കിലും ബ്രൗസറുകള്‍ വഴി ജി മെയ്‌ല്‍ ആക്‌സസ് ചെയ്യാവുന്നതാണ്. ഗൂഗിള്‍ സേര്‍ച്ച്, ഗൂഗിള്‍ഡ്രൈവ്, യൂട്യൂബ് തുടങ്ങിയ സേവനങ്ങള്‍ ഉപയോഗിക്കാന്‍ ബ്രൗസറുകള്‍ വഴിയായിരിക.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !