ചട്ടിപ്പറമ്പ്: ഈസ്റ്റ്കോഡൂരിലെ വിദ്യാര്‍ഥി പ്രതിഭകളെ എം.എസ്.എഫ്. അനുമോദിച്ചു. എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ അനുമോദിക്കുന്നതിനായി 'നാട്ടിലെ താരങ്ങള്‍ക്ക് എം.എസ്.എഫിന്റെ ആദരം' എന്ന സന്ദേശത്തില്‍ സംഘടിപ്പിച്ച ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കല്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റജുല പെലത്തൊടി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.
ചടങ്ങില്‍ മുസ് ലിംലീഗ് വാര്‍ഡ് പ്രസിഡന്റ് ഷാജു പെലത്തൊടി അധ്യക്ഷത വഹിച്ചു.
മുസ് ലിംലീഗ് ഭാരവാഹികളായ പുളിക്കല്‍ അബൂബക്കര്‍, സലീം പുളിക്കല്‍, പി.ടി. അനീസ്, എം.എസ്.എഫ്. ഭാരവാഹികളായ പി.കെ. ഇഹ്‌സാന്‍, കെ.ടി. മുഹമ്മദ് നിഷ്മല്‍, പി.ടി. അര്‍ഷദ് ഷാന്‍, കെ.ടി. ഷാമില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വിദ്യാര്‍ഥി പ്രതിഭകള്‍ക്ക് ഉപഹാരങ്ങളും മധുരപലഹാരങ്ങളും വിതരണം ചെയ്തു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !