മുസ്ലീം ലീഗിൽ കുഞ്ഞാലിക്കുട്ടി യുഗം അവസാനിക്കുകയാണെന്നും ലീഗിൽ ഇന്ന് നടന്നത് കുഞ്ഞാലിക്കുട്ടി വാ തുറക്കാത്ത ആദ്യ വാർത്താസമ്മേളനമാണെന്നും കെ.ടി ജലീൽ പറഞ്ഞു.
വാർത്താസമ്മേളനം മാതൃകാ പരമായിരുന്നു. മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്ക് മര്യാദക്ക് കാര്യങ്ങൾ പറയാനായി. പി.എം.എ സലാമിന് സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തതിന് ശേഷം നാല് വാക്ക് പറയാൻ അവസരം കിട്ടിയെന്നും ജലീൽ കുട്ടിചേർത്തു.
ഇതു തന്നെയാണ് താൻ ഉദ്ദേശിച്ചത്. ലീഗിൽ ശുദ്ധികലശം നടത്തേണ്ടി വരും. കുഞ്ഞാലിക്കുട്ടിയുടെ ആദിപത്യം കുറയുകയാണ്. പാണക്കാട് കുടുംബത്തിന്റെ മേസരി പണി ആരെയും ഏൽപിച്ചിട്ടില്ലെന്ന സാദിഖലി തങ്ങളുടെ പരാമർശം കുഞ്ഞാലിക്കുട്ടിയെ ലക്ഷ്യമിട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.
ജനാധിപത്യ സമൂഹം ആഗ്രഹിച്ചതാണ് ഇന്ന് ലീഗ് വാർത്താ സമ്മേളനത്തിൽ കണ്ടത്. മാഫായാ രാഷ്ട്രീയത്തിനെതിരായ ശക്തമായ താക്കീതാണ് ഇന്ന് ലീഗ് വാർത്താസമ്മേളനത്തിൽ നടന്നത്.
പി.കെ കുഞ്ഞാലിക്കുട്ടി ബ്ലാക് മെയിൽ രാഷ്ട്രീയത്തിന്റെ ആശാനാണ്. അതുകൊണ്ടാണ് അദ്ദേഹത്തിനെതിരെ അതേ നാണയത്തിൽ തന്നെ തിരിച്ചടി നൽകാൻ തീരുമാനിച്ചതെന്നും ജലീൽ വിശദീകരിച്ചു.
സേട്ടുസാഹിബ് ഉൾപ്പെടെ മുസ്ലിം ലീഗിലെ പലരെയും പുറത്താക്കിയതിന് പിന്നിൽ പ്രവർത്തിച്ചത് കുഞ്ഞാലിക്കുട്ടിയാണ്. അതേ അനുഭവമാണ് ഇനി കുഞ്ഞാലിക്കുട്ടിയെയും കാത്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !