![]() |
| പ്രതീകാത്മക ചിത്രം |
പഠിക്കുന്നതിനിടെ ബ്ലൂടൂത്ത് ഹെഡ്‌ഫോൺ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. രാജസ്ഥാനിലെ ജയ്പുർ ജില്ലയിലെ ചോമു പട്ടണത്തിലെ ഉദയ്പുരിയ ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം. രാകേഷ് കുമാർ (28) എന്നയാളാണു മരിച്ചത്. മത്സര പരീക്ഷയ്ക്കു തയാറെടുക്കുകയായിരുന്നു രാകേഷ്. പഠനാവശ്യത്തിനായി ബ്ലൂടൂത്ത് ഹെഡ്‌ഫോൺ ഉപയോഗിച്ചുകൊണ്ടിരിക്കെയാണു പൊട്ടിത്തെറിച്ചത്.
ഇലക്ട്രിക്കൽ ഔട്ട്‌ലെറ്റിൽ കുത്തിവച്ചുകൊണ്ടാണു ഹെഡ്‌ഫോൺ ഉപയോഗിച്ചുകൊണ്ടിരുന്നത്. ഹെഡ്‌ഫോൺ ചെവിയിൽ പൊട്ടിത്തെറിച്ച് അബോധാവസ്ഥയിലായ രാകേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. ചികിത്സയ്ക്കിടെ ഹൃദയാഘാതമുണ്ടാവുകയായിരുന്നെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അപകടത്തിൽ രാകേഷിന്റെ രണ്ടു ചെവികൾക്കും ഗുരുതരമായി പരുക്കേറ്റിരുന്നു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !