മലപ്പുറം: ( Mediavisionlive.in )പട്രോളിങിനിടെ യുവാവിന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങി കൊണ്ടുപോയ സംഭവത്തില്‍ പൊലീസിന് എതിരെ നാട്ടുകാരുടെ പ്രതിഷേധം. ബൈക്കിന്റെ ഇന്‍ഷുറന്‍സ് കാലാവധി കഴിഞ്ഞത് ശ്രദ്ധയില്‍ പെട്ട മലപ്പുറം ട്രാഫിക് എസ്‌ഐ ഇന്ദു റാണിയാണ് ബൈക്ക് ഉടമയുടെ ഫോണ്‍ ബലമായി പിടിച്ചു വാങ്ങി കൊണ്ടുപോയത്.
നാട്ടുകാര്‍ ശക്തമായി പ്രതികരിച്ചതോടെ പിഴയടക്കാന്‍ എഴുതി നല്‍കി എസ്.ഐ ഫോണ്‍ തിരിച്ചു നല്‍കി. ഇതിനിടയില്‍ നാട്ടുകാര്‍ പൊലീസിനെതിരെ പ്രതികരിക്കുന്നത് ചിലര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ദ്യശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.
ഒന്‍പത് മാസം ഗര്‍ഭിണിയായ ഭാര്യ വിളിക്കുമെന്ന് പറഞ്ഞിട്ടും എസ്.ഐ ഫോണ്‍ നല്‍കിയില്ലെന്നും വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം. മൊബൈല്‍ പിടിച്ചുവാങ്ങുന്നത് എന്ത് അധികാരത്തിലാണെന്നും വീഡിയോയില്‍ നാട്ടുകാര്‍ ചോദിക്കുന്നു. പിഴയടയ്ക്കൂവെന്ന് പൊലീസ് പറഞ്ഞതോടെ പിഴ കോടതിയില്‍ അടച്ചോളാമെന്ന് യുവാവ് മറുപടി നല്‍കി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !