അബുദാബി: യാത്രവിലക്കുള്ള ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവർക്ക് തിരിച്ചെത്താൻ യുഎഇയുടെ അനുമതി. രണ്ട് ഡോസ് അംഗീകൃത വാക്‌സിനെടുത്ത താമസ വിസയുള്ളര്‍ക്കാണ് അനുമതി.
ഈ മാസം അഞ്ച് മുതലാണ് പ്രവേശന അനുമതിയുള്ളത്. വിസിറ്റിങ് വിസക്കാര്‍ക്ക് നിലവില്‍ യുഎഇയില്‍ പ്രവേശിക്കാനാവില്ല. ഇന്ത്യ,പാകിസ്താന്‍, നേപ്പാള്‍, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളിലുള്ളവര്‍ക്കാണ് ഇളവ് അനുവദിച്ചത്. യുഎഇ ദുരന്ത നിവാരണ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
രണ്ടാം ഡോസ് എടുത്ത് ചുരുങ്ങിയത് 14 ദിവസമെങ്കിലും കഴിയണം യാത്ര ചെയ്യാന്‍. കൂടാതെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും കൈയില്‍ വേണം.
കോവിഡ് വ്യാപനം ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ ഏപ്രിൽ 25 മുതൽ ഇന്ത്യക്കാർക്ക് നേരിട്ട് യുഎഇയിലേക്ക് പ്രവേശനം നിരോധിച്ചിരുന്നു. ആശങ്കയിലായിരുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശ്വാസകരമാണ് പുതിയ തീരുമാനം.
യുഎഇ അംഗീകരിച്ച വാക്‌സിനെടുത്തവര്‍ക്ക് മാത്രമാണ് ഈ ഇളവ്. നിലവില്‍ ഇന്ത്യയില്‍ വിതരണം ചെയ്യുന്ന അസ്ട്രാസെനക്ക അല്ലെങ്കില്‍ കോവിഷീല്‍ഡ് വാക്‌സിനും സ്പുട്‌നിക്v വാക്‌സിനും യുഎഇ അംഗീകരിച്ചതാണ്. അതേ സമയം ഇന്ത്യയുടെ തദ്ദേശീയ വാക്‌സിനായ കോവാക്‌സിന്‍ യുഎഇ അംഗീകരിച്ചിട്ടില്ല.
നിലവില്‍ യുഎഇയില്‍ വിതരണം ചെയ്യുന്നതോ യുഎഇ അംഗീകരിച്ചതോ ആയ വാക്‌സിനുകള്‍ ഇവയാണ്...
- സിനോഫാം
- ഓക്‌സ്‌ഫഡ് അസ്ട്രാസെനക്ക/കോവിഷീല്‍ഡ്
- ഫൈസര്‍/ബയേൺടെക്
- സ്പുട്‌നിക്v
- മൊഡേണ
ഇതിലേതെങ്കിലും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം പിന്നിട്ടവര്‍ക്കാണ് ഇന്ത്യയില്‍ നിന്ന് യുഎയിലേക്ക് യാത്ര ചെയ്യാനുള്ള അനുമതിയുള്ളത്. സംസ്ഥാനത്ത് മുന്‍ഗണനാ അടിസ്ഥാനത്തില്‍ പ്രവാസികള്‍ക്ക് വിതരണം ചെയ്യുന്നത് കോവിഷീല്‍ഡ് വാക്‌സിനാണ്.
#الطوارئ_والأزمات و #الطيران_المدني تعلنان عن استثناء فئات جديدة من المسافرين من بعض الدول التي تم منع القدوم منها والتي تشمل كلاً من الهند وباكستان وسيريلانكا والنيبال ونيجيريا وأوغندا وذلك اعتباراً من تاريخ 5 أغسطس.#يدا_بيد_نتعافى pic.twitter.com/NB2hEJdKzN
— NCEMA UAE (@NCEMAUAE) August 3, 2021
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !