തവനൂർ ഗ്രാമ പഞ്ചായത്തിൽ ജനകീയാസൂത്രണം രജത ജൂബിലി പത്ത് ദിന ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചു. തവനൂർ ഗ്രാമപഞ്ചായത്ത് - കൃഷിഭവൻ്റെ 2021-22 വർഷത്തെ "സുഭിക്ഷ കേരളം പ്രദർശന മാതൃക തോട്ടം" ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി കൃഷി ചെയ്ത ചെണ്ടുമല്ലി പൂക്കളുടെ വിളവെടുപ്പ് ഉദ്ഘാടനം തവനൂർ മണ്ഡലം എം.എൽ എ ഡോ.കെ .ടി.ജലീൽ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി. പി. നസീറ ചടങ്ങിൽ അധ്യക്ഷതയായിരുന്നു. തവനൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.വി. ശിവദാസ്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ധനലക്ഷ്മി, വാർഡ് മെമ്പർ ബിന്ദു, കൃഷി ഓഫീസർ അർജുൻ വൈശാഖ്, മെഡിക്കൽ ഓഫീസർ വിജിത് വിജയ് ശങ്കർ, സനീഷ് പി.എസ്, രാജേഷ് പ്രശാന്തിയിൽ, പി. പി. അബ്ദുൽ നാസർ തുടങ്ങിയവർ പങ്കെടുത്തു.
തവനൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ നേതൃത്വത്തിൽ അഞ്ചേക്കർ കൃഷിയിടത്തിലാണ് കൃഷി നടത്തുന്നത്. ചെണ്ടുമല്ലി (Hybrids-Omni Orange Plus, Yellow 307) വെണ്ട (ഇനം: അർക്ക അനാമിക, വർഷ ഉപഹാർ, ആനക്കൊമ്പൻ, റോസ് വെണ്ട) വഴുതന (ഗ്രാഫ്റ്റ്, ഹരിത, പുസ പർപ്പിൾ റൗണ്ട്, സൂര്യ) പച്ചമുളക് (ഗ്രാഫ്റ്റ്, ഉജ്ജ്വല, അനുഗ്രഹ, എടയൂർ) പയർ (കാശി കാഞ്ചൻ, ഭാഗ്യലക്ഷ്മി), ചീര (പട്ട് ചീര - ചെങ്കൽ local, അരുൺ, CO-1), കപ്പ (M4), കൂർക്ക, കോവൽ, വെള്ളരി (KAU local), പൈനാപ്പിൾ, മധുരക്കിഴങ്ങ് തുടങ്ങിയ വിളകളാണ് അഞ്ചേക്കർ സ്ഥലത്ത് കൃഷി ചെയ്ത് വരുന്നത്. മാതൃക പരമായ പദ്ധതിയാണ് കൃഷി വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കി വരുന്നതെന്ന് ഡോ.കെ.ടി.ജലീൽ എം.എൽ.എ പറഞ്ഞു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !