മൊഈന്‍ അലി തങ്ങളെ അധിക്ഷേപിച്ച മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ റാഫി പുതിയകടവിനെ അച്ചടക്കനടപടിയുടെ ഭാഗമായി സസ്‌പെന്‍ഡ് ചെയ്തു. വാര്‍ത്താസമ്മേളനത്തിനിടെ മൊഈന്‍ അലി തങ്ങളെ അസഭ്യം പറഞ്ഞ് അധിക്ഷേപിച്ച സംഭവത്തിലാണ് നടപടി.കോഴിക്കോട് ചേര്‍ന്ന മുസ്ലിംലീഗ് ഉന്നതാധികാര യോഗത്തിന് പിന്നാലെയായിരുന്നു പ്രഖ്യാപനം.
അതേസമയം, മൊഈന്‍ അലി താങ്ങള്‍ വാര്‍ത്ത സമ്മേളനത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ തെറ്റായിരുന്നെന്നും യോഗം വിലയിരുത്തി. എന്നാല്‍ തങ്ങള്‍ക്കെതിരെ തത്കാലം നടപടി വേണ്ട എന്നാണ് നിലവിലെ തീരുമാനം.
അതേസമയം, കോഴിക്കോട് ലീഗ് ഹൗസില്‍വെച്ച് നടന്ന വാര്‍ത്താസമ്മേളത്തില്‍ മൊയീന്‍ അലി തങ്ങള്‍ പങ്കെടുത്തത് ഉചിതമായില്ലെന്ന സാദിഖ് അലി തങ്ങള്‍ പ്രതികരിച്ചു. ഒറ്റയ്ക്ക് ഒറ്റയ്ക്ക് അഭിപ്രായം പറയുന്നത് പാണക്കാട് കുടുംബത്തിന്റെ കീഴ് വഴക്കമല്ല. കൂട്ടായെടുക്കുന്ന തീരുമാനങ്ങള്‍ കുടുംബത്തിന്റെ കാരണവരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറയുകയാണ് ചെയ്യാറുള്ളത്. ഇവിടെ അത് ലംഘിക്കപ്പെടുകയാണ് ചെയ്തത്. ഇക്കാര്യം മൊഈന്‍ അലിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും സാദിഖ് അലി തങ്ങള്‍ പറഞ്ഞു.
വിഷയത്തില്‍ ഉന്നത അധികാര സമിതി പാണക്കാട് കുടുംബത്തിന്റെ അഭിപ്രായം തേടിയിട്ടുണ്ട്. പാര്‍ട്ടി അധ്യക്ഷന്‍ ഹൈദരലി തങ്ങളുടെ ആരോഗ്യനില മെച്ചപ്പെടുമ്പോള്‍ അദ്ദേഹം തന്നെ തീരുമാനം കൂടുതല്‍ വിവരങ്ങള്‍ അറിയിക്കുമെന്നും സാദിഖ് അലി തങ്ങള്‍ വ്യക്തമാക്കി.
മൊഈന്‍ അലി തങ്ങള്‍ക്കെതിരായ അധിക്ഷേപത്തില്‍ നടപടി ആവശ്യപ്പെട്ട് മുസ്ലിംലീഗ് നേതാക്കള്‍ തന്നെ രംഗത്തെത്തിയതിന് പിന്നാലെയാണ് നടപടി. തങ്ങള്‍ കുടുംബത്തോട് റാഫി ഉപയോഗിച്ച വാക്ക് ശരിയായിയില്ലെന്നും ഈ പ്രവര്‍ത്തിയില്‍ റാഫി പുതിയകടവിനെതിരെ നടപടി വേണമെന്നും മുസ്ലിംലീഗ് മീഡിയ സെക്രട്ടറി ഷാഫി ചാലിയം ആവശ്യപ്പെട്ടിരുന്നു.
സംഭവത്തില്‍ പാര്‍ട്ടി ഭാരവാഹികളോട് അഭിപ്രായം തേടിയിരുന്നു. നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നുമായിരുന്നു ഷാഫി ചാലിയത്തിന്റെ പ്രതികരണം. മുഈനലി തങ്ങളെ മുസ്ലിംലീഗ് ഓഫീസില്‍വെച്ച് അസഭ്യം പറഞ്ഞ റാഫിക്കെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് അഷ്‌റഫ് കോക്കൂറും ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെ ഈ ആവശ്യം അഷ്‌റഫ് കൊക്കൂര്‍ പരസ്യമാക്കുകയും ചെയ്തിരുന്നു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !