മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് 50,000 രൂപയാണ് നഷ്ടപരിഹാരം ലഭിക്കുകതിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് മരണങ്ങളിൽ നഷ്ടപരിഹാരം നൽകുന്നതിനുള്ള മാർഗരേഖ തയ്യാറായി. കേന്ദ്രത്തിന്റെ മാർഗനിർദേശം അനുസരിച്ചു കോവിഡ് ബാധിച്ചു 30 ദിവസത്തിനുള്ളിൽ ഉണ്ടാകുന്ന മരണങ്ങൾ എല്ലാം കോവിഡ് മരണത്തിൽ ഉൾപ്പെടുത്താൻ നിർദേശിച്ചു കൊണ്ടുള്ളതാണ് മാർഗരേഖ.
കോവിഡ് മരണ സർട്ടിഫിക്കറ്റ് നൽകാൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സമിതി രൂപികരിക്കും. എഡിഎം, ഡിഎംഒ, ഡിസ്ട്രിക്ട് സർവൈലൻസ് ടീം മെഡിക്കൽ ഓഫിസർ, മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം തലവൻ, പൊതുജനാരോഗ്യ വിദഗ്ധൻ എന്നിവരാകും സമിതിയിലെ അംഗങ്ങൾ.
മരണപ്പെട്ടവരുടെ ബന്ധുക്കൾ രേഖകൾ സഹിതം ജില്ലാ കളക്ടർക്കാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷയിൽ 30 ദിവസത്തിനുള്ളിൽ തീരുമാനം എടുക്കണമെന്നും നിർദേശമുണ്ട്.
ഒക്ടോബർ 10 മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് 50,000 രൂപയാണ് നഷ്ടപരിഹാരം ലഭിക്കുക. ഇതു സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസം ഇറങ്ങിയിരുന്നു.
പുതിയ മാർഗരേഖ പ്രകാരം മരണപട്ടികയിലും മാറ്റമുണ്ടാകും.പട്ടികയിൽ ഉള്ളവരുടെ വിവരങ്ങൾ അറിയാൻ ഡെത് ഇൻഫർമേഷൻ പോർട്ടലിൽ സൗകര്യമുണ്ട്. ജില്ലാ തലത്തിലുള്ള കോവിഡ് മരണം നിർണയിക്കുന്ന സമിതിയാണ് ഇതു സംബന്ധിച്ച രേഖകൾ നൽകുക.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !