കാടാമ്പുഴ: വീട്ടിൽ വിശ്രമം ജീവിതം നയിക്കുന്ന പഴയ കാല മുസ്ലിം ലീഗ് നേതാക്കൻമാരെയും പ്രവർത്തകരെയും വീട്ടിൽ ചെന്ന് ആദരിക്കുന്നതിൻ്റെ ഭാഗമായി മാറാക്കര പഞ്ചായത്ത് ഗ്ലോബൽ കെ എം സി സി നടത്തി വരുന്ന സ്നേഹപൂർവ്വം സ്നേഹ യാത്രയുടെ മൂന്നാം ഘട്ടം മാറാക്കര പഞ്ചായത്തിലെ പാപ്പൂരിൽ നിന്നും പഞ്ചായത്ത് മുസ്ലിം ലീഗ് മുൻ പ്രസിഡൻ്റ് മാട്ടിൽ കുഞ്ഞാപ്പ ഹാജിക്ക് ഗ്ലോബൽ കെ എം സി സി യുടെ സ്നേഹോപഹാരം നൽകി കൊണ്ട് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാർ ഒ കെ സുബൈർ ഉദ്ഘാടനം ചെയ്തു.
മാറാക്കര ഗ്ലോബൽ കെ എം സി സി പ്രസിഡൻ്റ് ടി എം ബഷീർ കുഞ്ഞു അധ്യക്ഷനായിരുന്നു. മാറാക്കര പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി തുറക്കൽ അബൂബക്കർ, സെക്രട്ടി എ കെ മുസ്തഫ ഹാജി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി വി നാസിബുദ്ധീൻ, ഗ്രാമ പഞ്ചായത്ത് മെമ്പർ ടിവി റാബിയ, ഗ്ലോബൽ കെ എം സി ഉപദേശക സമതി അംഗം പട്ടാക്കൽ കുഞ്ഞാപ്പു, വർക്കിംഗ് പ്രസിഡൻ്റ് ശരീഫ് പിവി കരേക്കാട് , ചീഫ് കോ-ഓഡിനേറ്റർ ഒ കെ കുഞ്ഞിപ്പ, കോ-ഓഡിനേറ്റർ റഷീദ് വട്ടപറമ്പ്, ഭാരവാഹികളായ പി കെ മുസ്തഫ ലണ്ടൻ, ചെരട ഫൈസൽ ഖത്തർ, ഉസ്മാൻ കരിപ്പായി ബഹറൈൻ, വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ സലീം പറപ്പൂർ, നൗഷാദ് നാരങ്ങാടൻ, ഗഫൂർ സുമി സലാല, വാർഡ് മുസ്ലിം ലീഗ് നേതാക്കളായ ഹൈദ്രസ് ഹാജി, കാലൊടി മൊയ്തീൻ, പി ടി മരക്കാർ ഹാജി, കെ പി മൊയ്തീൻ ഹാജി,അയനിക്കുന്നൻ മുഹമ്മദലി ഹാജി,സിദ്ദീഖ് കെ പി, മമ്മുതു ടി, അബ്ദു സി, കെ പി ഫൈസൽ എന്നിവർ സ്നേഹ യാത്ര സംഘത്തിൽ അണിചേർന്നു.
പഴയ കാല പാർട്ടി പ്രവർത്തകരായ കോഴിപ്പുറത്ത് സൈതാലി, ചെറാത്തൊടി മൊയ്തീൻ, പുളിക്കൽ മൊയ്തീൻ കുട്ടി ഹാജി, പുളിക്കൽ മൂസക്കുട്ടി ഹാജി, തോഴലിൽ ഹുസ്സൈൻ, കാരി പറമ്പത്ത് ബാവ ഹാജി, തൈക്കാടൻ ഹംസ ഹാജി, തത്രംപള്ളി മുഹമ്മദ് കുട്ടി, അന്ന്യാടൻ ആലിക്കുട്ടി ഹാജി, തൂമ്പൻ തൊടി മുഹമ്മദ് ഹാജി എന്നിവരെ വീട്ടിൽ ചെന്ന് സ്നേഹോപഹാരം നൽകി ആദരിച്ചു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !