ദേശീയപാത വികസനം: നഷ്ടപരിഹാര വിതരണം വേഗത്തിലാക്കാൻ അദാലത്ത് സംഘടിപ്പിക്കുന്നു

0
ദേശീയപാത വികസനം: നഷ്ടപരിഹാര വിതരണം വേഗത്തിലാക്കാൻ അദാലത്ത് സംഘടിപ്പിക്കുന്നു | NH Development: Adalat is being organized to expedite the distribution of compensation

മലപ്പുറം
: ജില്ലയിൽ ദേശീയ പാത വികസനത്തിൻ്റെ ഭാഗമായി ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാര വിതരണം വേഗത്തിലാക്കുന്നതിനായി ഓരോ വില്ലേജിലും കോവിഡ് പ്രോട്ടോകോൾ പാലിച്ച് അദാലത്ത് സംഘടിപ്പിക്കുന്നു. ഒക്ടോബർ ഒന്നു മുതൽ അഞ്ച് വരെയാണ് വിവിധ വില്ലേജുകളിലായി അദാലത്ത് നടത്തുന്നത്.

നഷ്ടപരിഹാരം ലഭിക്കുന്നതിനായി ഹാജരാക്കേണ്ട രേഖകളുടെ അഭാവത്തിൽ ഭൂ ഉടമകൾക്കുള്ള നഷ്ടപരിഹാര വിതരണം വൈകുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആവശ്യമായ രേഖകൾ നിയമാനുസൃതം വേഗത്തിൽ ലഭ്യമാക്കുന്നതിന് ഭൂവുടമകളെ സഹായിക്കുന്നതിനായി വില്ലേജ് ഓഫീസുകളിൽ കൺട്രോർ റൂമുകൾ തുറന്നിരുന്നു. കൺട്രോൾ റൂമിൽ നിന്നും ഭൂഉടമകളുമായി ബന്ധപ്പെട്ട് അവർക്ക് ലഭ്യമാക്കേണ്ട രേഖകൾ ബന്ധപ്പെട്ട ഓഫീസുകളുമായി സഹകരിച്ച് ലഭ്യമാക്കുകയും ഇപ്രകാരം ലഭിച്ച രേഖകൾ ഹാജരാക്കി നഷ്ടപരിഹാര വിതരണം വേഗത്തിലാക്കുന്നതിനുമാണ് ഓരോ വില്ലേജിലും അദാലത്ത് സംഘടിപ്പിക്കുന്നത്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് രേഖകൾ ലഭിക്കുകയും അവ സമർപ്പിക്കുകയും ചെയ്യാത്ത ഭൂ ഉടമകൾ അതത് സ്ഥലങ്ങളിലെ അദാലത്തിൽ ലഭ്യമായ രേഖകൾ സമർപ്പിച്ച് പങ്കെടുക്കണമെന്ന് ജില്ലാ കലക്ടർ വി.ആർ പ്രേംകുമാർ അറിയിച്ചു.

കൊണ്ടോട്ടി താലൂക്കിലെ ചേലേമ്പ്ര, പള്ളിക്കൽ വില്ലേജുകളിലെ അദാലത്ത് ഇടിമുഴിക്കൽ എ.എൽ.പി സ്കൂളിൽ ഒക്ടോബർ നാലിന് രാവിലെ 9.30 മുതൽ നടക്കും. തിരൂരങ്ങാടി താലൂക്കിൽ തിരൂരങ്ങാടി വില്ലേജിലെ അദാലത്ത് പി.എസ്.എം.ഒ കോളജിലെ ഫാക്കൽറ്റി സെൻ്ററിൽ ഒക്ടോബർ ഒന്നിന് രാവിലെ 9.30 ന് ആരംഭിക്കും. എടരിക്കോട് ക്ലാരി ജി.യു.പി സ്കൂളിൽ ഒക്ടോബർ നാലിന് രാവിലെ 9.30 ന് തെന്നല, എടരിക്കോട് വില്ലേജുകളിലെ അദാലത്ത് നടക്കും. തേഞ്ഞിപ്പലം, മൂന്നിയൂർ വില്ലേജുകളിലെ അദാലത്ത് കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലെ സെമിനാർ കോംപ്ലക്സിൽ ഒക്ടോബർ നാലിന് രാവിലെ 9.30 നാണ് ആരംഭിക്കുക. എ.ആർ നഗർ, വേങ്ങര വില്ലേജുകളിലെ അദാലത്ത് ഒക്ടോബർ അഞ്ചിന് രാവിലെ 9.30 ന് കൊളപ്പുറം ജി.എച്ച് സ്കൂളിൽ നടക്കും.

തിരൂർ താലൂക്കിൽ ഒക്ടോബർ ഒന്നിന് രാവിലെ 9.30 ന് കോട്ടക്കൽ, മാറക്കര, പെരുമണ്ണ വില്ലേജുകളിലെ അദാലത്ത് കോട്ടക്കൽ സി.എച്ച് ഓഡിറ്റോറിയത്തിലും കാട്ടിപ്പരുത്തി വില്ലേജിലെ അദാലത്ത് വളാഞ്ചേരി, കാവുപുറം സാഗർ ഓഡിറ്റോറിയത്തിലും നടക്കും. പുത്തനത്താണി എ.എം.എൽ.പി സ്കൂളിൽ ഒക്ടോബർ നാലിന് രാവിലെ 9.30 നാണ് കൽപകഞ്ചേരി, ആതവനാട്, കുറുമ്പത്തൂർ വില്ലേജുകളിലെ അദാലത്ത് ആരംഭിക്കുക. കുറ്റിപ്പുറം, നടുവട്ടം വില്ലേജുകളിലെ അദാലത്ത് ഒക്ടോബർ അഞ്ചിന് രാവിലെ 9.30 ന് കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിലാണ് സംഘടിപ്പിക്കുന്നത്.

പൊന്നാനി താലൂക്കിൽ പൊന്നാനി നഗരം, ഈഴുവത്തിരുത്തി വില്ലേജിലെ അദാലത്ത് തൃക്കാവ് മാസ് കമ്മ്യൂനിറ്റി ഹാളിൽ ഒക്ടോബർ ഒന്നിന് രാവിലെ 10 ന് ആരംഭിക്കും. വെളിയങ്കോട് തമം ഓഡിറ്റോറിയത്തിൽ വെളിയങ്കോട് വില്ലേജിലെയും നരിപ്പറമ്പ് താജ് ഓഡിറ്റോറിയത്തിൽ കാലടി വില്ലേജിലെയും അദാലത്ത് ഒക്ടോബർ നാലിന് രാവിലെ 10 ന് നടക്കും. ഒക്ടോബർ അഞ്ചിന് രാവിലെ 10 ന് നരിപ്പറമ്പ് താജ് ഓഡിറ്റോറിയത്തിൽ തവനൂർ വില്ലേജിലെയും വെളിയങ്കോട് തമം ഓഡിറ്റോറിയത്തിൽ പെരുമ്പടപ്പ് വില്ലേജിലെയും അദാലത്ത് നടക്കും.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !