രാജ്യം കൊവിഡില്‍ നിന്നും കരകയറുന്നു; 14,313 കേസുകള്‍, ഏഴുമാസത്തിനിടെ ഏറ്റവും കുറവ്

0
രാജ്യം കൊവിഡില്‍ നിന്നും കരകയറുന്നു; 14,313 കേസുകള്‍, ഏഴുമാസത്തിനിടെ ഏറ്റവും കുറവ് | The country is recovering from Kovid; 14,313 cases, the lowest in seven months

ന്യൂഡല്‍ഹി
: രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ്. 24 മണിക്കൂറിനിടെ 14,313 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏഴുമാസത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന കൊവിഡ് കണക്കാണിത്. ഇതോടെ രാജ്യത്ത് ആകെ സ്ഥിരീകരിച്ച കൊവിഡ് കണക്കുകളുടെ എണ്ണം 3,39,85,920 ആയി.

24 മണിക്കൂറിനിടെ 26,579 പേര്‍ രോഗമുക്തി നേടി. ആകെ രോഗമുക്തരുടെ എണ്ണം 3,33,20,057 ആയി. 2,14,900 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. 24 മണിക്കൂറിനുള്ളില്‍ 65,86,092 പേര്‍ക്ക് കൂടി കൊവിഡ് വാക്സിന്‍ നല്‍കിയതോടെ ആകെ വാക്സിനേഷന്‍ 95,89,78,049 ആയി ഉയര്‍ന്നു. ഇന്നലെ 218 പേര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു. ഇതില്‍ 84 മരണം കേരളത്തില്‍ നിന്നുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആകെ രോഗമുക്തി നിരക്ക് 98. 04 ശതമാനമായി.

84 മരണമുള്‍പ്പെടെ കേരളത്തില്‍ ഇന്നലെ 6,996 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1,16,545 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 11,81,766 പേരുടെ സാമ്ബിളുകളാണ് ഇന്നലെ ആകെ പരിശോധിച്ചത്. ആകെ പരിശോധനകളുടെ എണ്ണം 58.50 കോടിയായി. ഇതുവരെ വിവിധ സംസ്ഥാനങ്ങളിലായി 4,50,963 പേര്‍ മരണപ്പെട്ടു എന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. ഇതില്‍ 26,342 പേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !