സംസ്ഥാനത്ത് കനത്തമഴ: കരിപ്പൂരില്‍ വീട് തകര്‍ന്ന് രണ്ട് കുട്ടികള്‍ മരിച്ചു

0
സംസ്ഥാനത്ത് കനത്തമഴ: മലപ്പുറം കരിപ്പൂരില്‍ വീട് തകര്‍ന്ന് രണ്ട് കുട്ടികള്‍ മരിച്ചു | Heavy rains in the state: Two children were killed when a house collapsed in Malappuram Karipur

മലപ്പുറം
: കനത്ത മഴയില്‍ വീട് തകര്‍ന്ന് മലപ്പുറം കരിപ്പൂരില്‍ രണ്ട് കുട്ടികള്‍ മരിച്ചു. എട്ട് വയസ്സുകാരി റിസ്വാന, ഏഴ്മാസം പ്രായമുള്ള റിന്‍സാന എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടം.

കരിപ്പൂര്‍ സ്വദേശി മുഹമ്മദ് കുട്ടി എന്നയാളുടെ വീടാണ് തകര്‍ന്നത്. ഇദ്ദേഹത്തിന്റെ മകള്‍ സുമയ്യയുടെയും അബുവിന്റെയും മക്കളാണ് മരിച്ചത്. വീട് തകര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടനെ ആശുപത്രിയില്‍ എത്തിയെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മധ്യകേരളത്തിലും മഴ തുടരുകയാണ്. ഇന്നലെ രാത്രി പല ജില്ലകളിലും ശക്തമായ മഴയായിരുന്നു. കോട്ടയത്ത് പടിഞ്ഞാറന്‍ മേഖലയില്‍ കനത്ത മഴയാണ്. തിരുവാര്‍പ്പ്, അയ്മനം, കുമരകം മേഖലകളില്‍ മഴ ശക്തമാണ്. ഇടുക്കിയില്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്ന സ്ഥിതിയാണ്.

പാലക്കാട് ജില്ലയിലും ഇന്നലെ രാത്രി മുതല്‍ കനത്ത മഴയാണ്. അട്ടപ്പാടി ചുരത്തില്‍ മരവും കല്ലും വീണ് ഗതാഗതം തടസപ്പെട്ടു. നീക്കം ചെയ്യാന്‍ ഉള്ള ശ്രമം തുടരുകയാണ്. ഒമ്ബതാം മൈലിലും ഏഴാം മൈലിലും മരം വീണത് ഫയര്‍ഫോഴ്‌സ് എത്തി വെട്ടിമാറ്റി. വെള്ളച്ചാട്ടത്തിന് സമീപം റോഡിലേക്ക് വലിയ പാറക്കഷണം വീണ് കിടക്കുന്നത് നീക്കം ചെയ്യാനുള്ള ശ്രമം തുടരുന്നു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !