ഇന്ധന വില വീണ്ടും വര്‍ദ്ധിച്ചു

ഇന്ധന വില വീണ്ടും വര്‍ദ്ധിച്ചു | Fuel prices have risen again

തിരുവനന്തപുരം
: രാജ്യത്ത് ഇന്ധനവില കൂട്ടുന്നത് തുടരുന്നു. ഇന്ന് പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. 19 ദിവസം കൊണ്ട് ഡീസലിന് 5.13 രൂപയും പെട്രോളിന് 3.44 രൂപയുമാണ് കൂടിയത്. കേരളത്തില്‍ തിരുവനന്തപുരത്താണ് ഇന്ധനവില ഏറ്റവും ഉയര്‍ന്ന് നില്‍ക്കുന്നത്.

തിരുവനന്തപുരത്ത് ഡീസലിന് 100.57 രൂപയായി വര്‍ധിച്ചു, പെട്രോളിന് 107.05 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. തലസ്ഥാനത്ത് നേരത്തെ ഡീസലിന് 99.45 രൂപയായിരുന്നു. കൊച്ചിയില്‍ പെട്രോളിന് 105.10 രൂപയും ഡീസലിന് 98.74 രൂപയുമായി വര്‍ധിച്ചു. കോഴിക്കോട് പെട്രോള്‍ വില 105.26 രൂപയും ഡീസലിന് 98.93 രൂപയുമായി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0 Comments