ദീപയ്ക്ക് ഗവേഷണം തുടരാനുള്ള എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുമെന്ന് സർവകലാശാല അറിയിച്ചു. ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം.തന്റെ എല്ലാ ആവശ്യങ്ങളും സർവകലാശാല അംഗീരിച്ചെന്ന് ദീപ മാധ്യമങ്ങളോട് പറഞ്ഞു. ഇന്റർനാഷണൽ ആൻഡ് ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ നാനോ സയൻസ് ആൻഡ് നാനോ ടെക്‌നോളജി (ഐഐയുസിഎൻഎൻ)യുടെ ചുമതലയിൽ നിന്നും ഡോ. കെ നന്ദകുമാറിനെ പൂർണമായും നീക്കുന്നതിനും തീരുമാനമായി.
ദീപ പി മോഹനന്റെ ഗവേഷണവുമായി ബന്ധപ്പെട്ട ഒരുതരത്തിലുള്ള ചുമതലയും നന്ദകുമാറിന് ഉണ്ടായിരിക്കുന്നതല്ല. ആരോപണവിധേയനായ ഐഐയുസിഎൻഎൻലെ താൽക്കാലിക ജീവനക്കാരൻ എം ചാൾസ് സെബാസ്റ്റ്യനെ സെന്ററിൽ നിന്ന് ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഗവേഷണം പൂർത്തിയാക്കുന്നതിന് 2024 വരെ നീട്ടുന്നതിനും തീരുമാനമായി. ഗവേഷണത്തിനാവശ്യമായ ലബോറട്ടറി, ഹോസ്റ്റൽ, ലൈബ്രറി സൗകര്യങ്ങളും സർവകലാശാല ഗവേഷകയ്ക്ക് ഉറപ്പുനൽകി . കൂടാതെ രണ്ട് വർഷത്തേക്ക് ദീപ പി മോഹനന് യൂണിവേഴ്‌സിറ്റി റിസർച്ച് ഫെലോഷിപ്പും അനുവദിക്കും. ഇ ഗ്രാന്റ് ഇനത്തിൽ ഗവേഷകയ്ക്ക് ലഭിക്കുവാനുള്ള കുടിശിക ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ സർവകലാശാല സ്വീകരിക്കും.
ഗവേഷക ഉന്നയിച്ചിട്ടുള്ള മറ്റ് പരാതികൾ പരിശോധിക്കുന്നതിന് പ്രത്യേക സമിതി രൂപീകരിക്കുന്നതിനും സർവകലാശാല തീരുമാനിച്ചിട്ടുണ്ട്. സ്‌കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്‌മെന്റ് സ്റ്റഡീസ് (എസ്ജിറ്റിഡിഎസ്) ഡീനും സിൻഡിക്കേറ്റംഗവുമായ ഡോ. എം എച്ച് ഇല്യാസ്, സിൻഡിക്കേറ്റംഗങ്ങളായ ഡോ. ഷാജില ബീവി, ഡോ. അനിത ആർ എന്നിവരാണ് സമിതി അംഗങ്ങൾ. ഇതുകൂടാതെ ഗവേഷകയ്ക്ക് സർവകലാശാല ലഭ്യമാക്കിയിട്ടുള്ള സൗകര്യങ്ങൾ വിലയിരുത്തുന്നതിനും മേൽനോട്ടം വഹിക്കുന്നതിനുള്ള സമിതിക്കും രൂപം നൽകി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !