കണ്ണൂര്‍: കണ്ണൂരിലെ നെഹര്‍ കോളേജില്‍ പി. അന്‍ഷാദിനെ സീനിയര്‍ വിദ്യാര്‍ഥികള്‍ മാരകമായി മര്‍ദ്ദിച്ച സംഭവത്തില്‍ ആറുപേരെ കസ്റ്റഡിയില്‍ എടുത്തു.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ചക്കരക്കല്‍ പൊലീസ് ആറുപേരെയും വീടുകളില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കു ഭക്ഷണം കഴിച്ചു മടങ്ങിയെത്തിയ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥി പി. അന്‍ഷാദിനെ ഒരു സംഘം മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ശുചിമുറിയില്‍ കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു.
ക്ലാസിലെ പെണ്‍കുട്ടികളോടു സംസാരിക്കുന്നോ എന്ന് ചോദിച്ചും കയ്യിലുള്ള പണം ആവശ്യപ്പെട്ടുമായിരുന്നു അതിക്രൂരമായ മര്‍ദനം. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണു പൊലീസ് പ്രതികളെ പിടികൂടിയത്. പ്രതികളെ ചോദ്യം ചെയ്തു വരികയാണ്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !