തിരുവനന്തപുരം: സംസ്ഥാനത്ത് പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. രാത്രി എട്ട് മണിക്കും പത്ത് മണിക്കും ഇടയിൽ മാത്രമേ പടക്കം പൊട്ടിക്കാവു എന്ന് ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
പടക്കം പൊട്ടിക്കുന്നതിന് സുപ്രീം കോടതി ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തരത്തിൽ ഒരു ഉത്തരവ് ആഭ്യന്തരവകുപ്പ് പുറത്തിറക്കിയത്.
പത്ത് മണിക്ക് ശേഷം പടക്കം പൊട്ടിക്കുന്നവർക്കെതിരെ പോലീസിന്റെ ഭാഗത്ത് നിന്ന് നിയമനടപടി ഉണ്ടായേക്കും. ഇത് സംബന്ധിച്ച് പോലീസിന് ആഭ്യന്തര വകുപ്പ് നിർദേശം നൽകിയേക്കും. 10 മണിക്ക് ശേഷം ആരെങ്കിലും പടക്കം പൊട്ടിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ പോലീസിന്റെ നടപടികളും ഉണ്ടാകും.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !