വിവാഹത്തിന് 200 പേർ, ഒറ്റ ഡോസ് വാക്‌സിനെടുത്തവർക്ക് സിനിമയ്‌ക്ക് കേറാം; കൂടുതൽ ഇളവുകൾ

0
വിവാഹത്തിന് 200 പേർ, ഒറ്റ ഡോസ് വാക്‌സിനെടുത്തവർക്ക് സിനിമയ്‌ക്ക് കേറാം; കൂടുതൽ ഇളവുകൾ | people for marriage, those who take a single dose of vaccine can go to the cinema; More concessions

തിരുവനന്തപുരം
: കൊവിഡ് വ്യാപനത്തിൽ കുറവ് വന്നതോടെ കൂടുതൽ ഇളവുകൾ നൽകി കേരളം. നിലവിൽ അമ്പത് പേർക്ക് പങ്കെടുക്കാവുന്ന വിവാഹാഘോഷങ്ങൾക്ക് ഇനി മുതൽ 200 പേർ വരെ ആകാം. ഒരു ഡോസ് വാക്‌സിനെടുത്തവർക്ക് തീയേറ്ററിലും പ്രവേശിക്കാം.

ഇന്ന് നടന്ന കൊവിഡ് അവലോകന യോഗത്തിലാണ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ തീരുമാനമായത്. കഴിഞ്ഞ മാസം അവസാനത്തോടെ തീയേറ്ററുകൾ തുറന്നെങ്കിലും രണ്ടു ഡോസ് വാക്‌സിനെടുത്തവർക്ക് മാത്രമായിരുന്നു പ്രവേശനമുണ്ടായിരുന്നത്.

ഇന്നലെ മുഖ്യമന്ത്രി വിളിച്ചു ചേർത്ത സിനിമാചർച്ചയിൽ ഉയർന്ന പ്രധാനപ്പെട്ട ആവശ്യവും ഈ നിബന്ധന മാറ്റണമെന്നതായിരുന്നു. അതും കണക്കിലെടുത്താണ് ഒറ്റ ഡോസെടുത്തവർക്കും തീയേറ്ററിൽ പ്രവേശിക്കാമെന്ന തീരുമാനം വന്നത്.

വിവാഹ മരണാനന്തര ചടങ്ങുകളിലും കൂടുതൽ ആളുകൾക്ക് പങ്കെടുക്കാം. അടച്ചിട്ട ഹാളിൽ നടക്കുന്ന വിവാഹ ചടങ്ങുകളിൽ നൂറ് പേർക്കും പുറത്തു നടക്കുന്ന ചടങ്ങുകളിൽ ഇരുന്നൂറ് പേർക്കുമാണ് അനുമതി നൽകിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !