ന്യൂഡൽഹി: വീടുകളിലെത്തിയും കൊവിഡ് വാക്സിൻ നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
50 ശതമാനത്തിൽ താഴെ മാത്രം വാക്സിനേഷൻ പൂർത്തിയായ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ജില്ലാ കലക്ടർമാരുമായി നടത്തിയ ചർച്ചയിലാണ് മോദി ഇക്കാര്യം അറിയിച്ചത്. വാക്സിനേഷന് മതനേതാക്കളുടെയും യുവ സംഘടനകളുടേയും സഹായം തേടാമെന്നും മോദി അറിയിച്ചു. കൂടാതെ രണ്ടാം ഡോസ് വാക്സിൻ നൽകുന്നതിന് കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും പ്രധാനമന്ത്രി അറിയിച്ചു. ജാർഖണ്ഡ്, മണിപ്പൂർ, നാഗാലാൻഡ്, അരുണാചൽപ്രദേശ്, മഹാരാഷ്ട്ര, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലെ 40ലധികം ജില്ലകളിൽ വാക്സിനേഷൻ നിരക്ക് വളരെ പിന്നിലാണ്, ഇതേക്കുറിച്ച് ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോട് വെർച്വൽ യോഗത്തിലൂടെ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഇതുവരെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ മാത്രമാണ് വാക്സിൻ നൽകിയിരുന്നത്. നിലവിൽ സൗജന്യ വാക്സിൻ ക്യാമ്പയിന്റെ ഭാഗമായി 2.5 കോടി ഡോസ് വാക്സിനുകളാണ് ദിവസവും നൽകുന്നത്. ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും വീടുകൾ കേന്ദ്രീകരിച്ച് വാക്സിൻ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ആവശ്യമെങ്കിൽ 25 പേരടങ്ങുന്ന ടീമുകളായി തിരിച്ച് വാക്സിനേഷൻ ത്വരിതഗതിയിലാക്കാനും മോദി ആവശ്യപ്പെട്ടു. വാക്സിനെടുക്കുന്നതിന് കൂടുതൽ പേരെ ബോധവാന്മാരാക്കേണ്ടത് അനിവാര്യമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി എൻ.സി.സി, എൻ.എസ്.എസ് വൊളണ്ടിയർമാരുടെ സേവനങ്ങൾ സ്വീകരിക്കാനും നിർദ്ദേശം നൽകി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !