കൊച്ചി: എറണാകുളം വൈറ്റിലയിലുണ്ടായ അപകടത്തില്‍ മുന്‍ മിസ് കേരളയും റണ്ണറപ്പും മരിച്ചു. മിസ് കേരളയായിരുന്ന ആന്‍സി കബീര്‍, റണ്ണറപ്പായിരുന്ന അഞ്ജന ഷാജന്‍ എന്നിവരാണ് മരിച്ചത്.
എറണാകുളം വൈറ്റിലയില്‍ വച്ച് ബൈക്കില്‍ ഇടിച്ച ഇവരുടെ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. 2019 ലെ മത്സരത്തിലെ വിജയിയും റണ്ണറപ്പുമാണ് ആന്‍സിയും അഞ്ജനയും. 25കാരിയായ ആന്‍സി തിരുവനന്തപുരം ആലംകോട് സ്വദേശിയാണ്. 26കാരിയായ അഞ്ജന തൃശൂര്‍ സ്വദേശിയുമാണ്. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം.
വൈറ്റില ഹോളിഡേ ഇന്നിന് മുന്നില്‍ വച്ചാണ് അപകടമുണ്ടായത്. ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചതാണ് അപകടകാരണമെന്നാണ് വ്യക്തമാകുന്നത്. ഇരുവരും സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. നാല് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നിലഗുരുതരമാണ്. ഇരുനരും എറണാകുളം മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലാണ്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !