നിര്‍ണായക മത്സരത്തില്‍ ന്യൂസിലാന്‍ഡിനെതിരെ പരാജയം ഏറ്റുവാങ്ങി ഇന്ത്യ

0
നിര്‍ണായക മത്സരത്തില്‍ ന്യൂസിലാന്‍ഡിനെതിരെ പരാജയം ഏറ്റുവാങ്ങി ഇന്ത്യ | India lost to New Zealand in the decisive match

ന്യൂസിലാന്‍ഡിനെതിരെയും തോല്‍വി ഏറ്റുവാങ്ങി ഇന്ത്യ,​ പരാജയം 8 വിക്കറ്റിന്, സെമി സാദ്ധ്യത മങ്ങി
ന്യൂസിലാന്‍ഡിനെതിരെയും തോല്‍വി ഏറ്റുവാങ്ങി ഇന്ത്യ,​ പരാജയം 8 വിക്കറ്റിന്, സെമി സാദ്ധ്യത മങ്ങി
1hr0 views38 shares
ദുബായ്: നിര്‍ണായക മത്സരത്തില്‍ ന്യൂസിലാന്‍ഡിനെതിരെ പരാജയം ഏറ്റുവാങ്ങി ഇന്ത്യ. എട്ടുവിക്കറ്റിനാണ് ഇന്ത്യയെ ന്യൂസിലാന്‍ഡ് പരാജയപ്പെടുത്തിയത്.


ഇന്ത്യ ഉയര്‍ത്തിയ 111 റണ്‍സ് വിജയലക്ഷ്യം ന്യൂസിലാന്‍ഡ് 14.3 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. ഇതോടെ ന്യൂസിലാന്‍ഡ് സെമി പ്രവേശന സാദ്ധ്യത നിലനിറുത്തി. രണ്ടാംതോല്‍വിയോടെ ഇന്ത്യയുടെ സെമിസാദ്ധ്യത മങ്ങി. ആദ്യ മത്സരത്തില്‍ ഇന്ത്യ പാകിസ്താനോട് 10 വിക്കറ്റിന് തോറ്റിരുന്നു. .

ഇന്ത്യക്കെതിരെ മികച്ച വിജയം ലക്ഷ്യമാക്കി മറുപടി ബാറ്റിംഗ് ആരംഭിച്ച ന്യൂസിലാന്റിന് മാര്‍ട്ടിന്‍ ഗപ്‌തിലിന്റെ (20) വിക്കറ്റാണ് ആദ്യം നഷ്ടപ്പെട്ടത്. ബുംറയുടെ പന്തില്‍ താക്കൂറിന് ക്യാച്ച്‌ നല്‍കി മടങ്ങുകയായിരുന്നു. തുടര്‍ന്ന് രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണൊപ്പം 72 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ഡാരില്‍ മിച്ചെലാണ് കിവീസ് ജയം ഏളുപ്പമാക്കിയത്. 35 പന്തുകള്‍ നേരിട്ട് മൂന്ന് സിക്‌സും നാല് ഫോറുമടക്കം 49 റണ്‍സെടുത്ത ഡാരില്‍ മിച്ചെല്‍ ബുംറയുടെ പന്തില്‍ രാഹുലിന് ക്യാച്ച്‌ നല്‍കി മടങ്ങുകയായിരുന്നു. .ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ 31 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറിയടക്കം 33 റണ്‍സോടെ പുറത്താകാതെ നിന്നു. ഡെവോണ്‍ കോണ്‍വെ രണ്ടു റണ്‍സെടുത്തു.

ടോസ് നഷ്‌ടമായി ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യയ്‌ക്ക് അവസാന ഓവറില്‍ ജഡേജ നേടിയ 11 റണ്‍സ് കൊണ്ട് 100 റണ്‍സ് കടക്കാനായി. 20 ഓവറില്‍ 7 വിക്ക‌റ്റ് നഷ്‌ടത്തില്‍ 110 റണ്‍സാണ് ഇന്ത്യ നേടിയത്.

ഇന്ത്യയ്‌ക്ക് വേണ്ടി പുറത്താകാതെ നിന്ന ജഡേജ (19 പന്തുകളില്‍ 26 റണ്‍സ്), ഹാര്‍ദ്ദിക് പാണ്ഡ്യ (23) എന്നിവരാണ് പിടിച്ചുനിന്നത്. മുന്‍നിര ബാ‌റ്റ്‌സ്‌മാന്മാരെല്ലാം കൂ‌റ്റനടികള്‍ക്ക് ശ്രമിച്ച്‌ വിക്ക‌റ്റുകള്‍ നഷ്‌ടപ്പെടുത്തുന്ന കാഴ്‌ചയാണ് ഇന്ന് ദുബായ് അന്താരാഷ്‌ട്ര സ്‌റ്റേഡിയത്തില്‍ കണ്ടത്.

കളി ആരംഭിച്ച്‌ വൈകാതെ ട്രെന്‍ഡ് ബോള്‍ട്ടിന്റെ പന്തില്‍ ‌ഡാരില്‍ മിച്ചലിന് ക്യാച്ച്‌ നല്‍കി കിഷന്‍(4) വേഗം മടങ്ങി. ആറാം ഓവറില്‍ മ‌റ്റൊരു ഓപ്പണര്‍ രാഹുല്‍(18) പുറത്തായി. തുടര്‍ന്ന് വണ്‍ ഡൗണായി ഇറങ്ങിയ രോഹിത് ശര്‍മ്മ(14) എട്ടാം ഓവറില്‍ കൂറ്റനടിക്ക് ശ്രമിച്ച്‌ പുറത്തായി. പിന്നാലെ ക്യാപ്‌റ്റന്‍ കൊഹ്‌ലി(9), പന്ത്(12) എന്നിവരും പുറത്തായി. ഒരറ്റത്ത് പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ച ഹാര്‍ദ്ദിക് പാണ്ഡ്യ (23), ധാക്കൂ‌ര്‍(0) എന്നിവര്‍ പിന്നാലെ മടങ്ങി. ജഡേജ (26),ഷമി(0)എന്നിവര്‍ പുറത്താകാതെ നിന്നു.

ന്യൂസിലാന്റിന് വേണ്ടി നാല് ഓവറില്‍ 20 റണ്‍സ് വഴങ്ങി ട്രെന്‍ഡ് ബോള്‍ട്ട് മൂന്ന് വിക്ക‌റ്റുകള്‍ നേടി. പിറന്നാള്‍കാരന്‍ ഇഷ് സോധി നാല് ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്ക‌റ്റുകള്‍ നേടി. നേരത്തെ ടോസ് നേടിയ ന്യൂസിലാന്റ് ഫീല്‍ഡിംഗ് തിരഞ്ഞെടുത്തു. സൂര്യകുമാര്‍ യാദവ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഇന്ന് അന്തിമ ഇലവനില്‍ നിന്ന് പുറത്തായി. പകരം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍, ഓള്‍ റൗണ്ടര്‍ ശാര്‍ദ്ദൂല്‍ ധാക്കൂര്‍ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തി.

ഇന്നത്തെ മത്സരം ഇന്ത്യയ്ക്കും ന്യൂസിലാന്റിനും നിര്‍ണായകമാണ് കിഷനും കെ.എല്‍ രാഹുലുമാണ് ഇന്ത്യന്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. ന്യൂസിലാന്റ് ടീമില്‍ കീപ്പര്‍ സീഫര്‍ട്ടിന് പകരം കോണ്‍വെ വിക്കറ്റ് കീപ്പറാകും.ആദം മില്‍നെയാണ് സീഫര്‍ട്ടിന് പകരം അന്തിമ ഇലവനില്‍ ഉള്‍പ്പെട്ടത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !