വളാഞ്ചേരി : എടയൂർ ഗ്രാമ പഞ്ചായത്തിൽ മിച്ചഭൂമി ഏറ്റെടുത്ത് ലൈഫ് ഭവന സമുച്ചയം നിർമ്മിക്കാൻ പഞ്ചായത്ത് ഭരണസമിതി നടപടി കൈകൊള്ളണമെന്ന് സിപിഐഎം എടയൂർ ലോക്കൽ സമ്മേളനം പ്രമേത്തിലൂടെ ആവശ്യപ്പെട്ടു. ചെങ്കുണ്ടൻ പടി സ: അഭിമന്യൂ നഗറിൽ വെച്ച് നടന്ന സമ്മേളനം സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി പി സക്കറിയ ഉദ്ഘാടനം ചെയ്തു. പി എം മോഹനൻ മാസ്റ്റർ ,സി.കോയ, എം ലതാകുമാരി എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിച്ചത്. സി.പി. സുനിൽദാസ് രക്തസാക്ഷി പ്രമേയവും വി.പി സുമേഷ് അനുശോചനപ്രമേയവും അവതരിപ്പിച്ചു. ലോക്കൽ സെക്രട്ടറി ഏ.എൻ ജോയ് മാസ്റ്റർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സിപിഐഎം ഏരിയ സെക്രട്ടറി കെ പി ശങ്കരൻ, ജില്ലാ കമ്മിറ്റി അംഗം കെ രാമദാസ്, വി.പി.സാനു ഏരിയ കമ്മിറ്റി അംഗങ്ങളായ വി കെ രാജീവ്, കെ.കെ.രാജീവ്, കെ പി എ സത്താർ, സി കെ ജയകുമാർ, വി.പി. റംല, എന്നിവർ സംസാരിച്ചു. എ.കെ റിഫായി സ്വാഗതവും കെ.എ സക്കീർ നന്ദിയും പറഞ്ഞു.
പതിമൂന്ന് അംഗ ലോക്കൽ കമ്മിറ്റി പി.എം മോഹനൻ മാസ്റ്റർ, പി.പി.സുധീർ , വി.പി.സുമേഷ്, കെ നാരായണൻ ,എം ഗണേഷ്, സി.സി മൂസ, വി.കെ സുബ്രമണ്യൻ, എം അഖിൽ , യൂ.കെ ബിജു, എം സുജിൻ ,സുശീല , എ.കെ റിഫായി , കെ എ സക്കീറിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !