സൂപ്പര്‍ ഹീറോ ലോകവും മിന്നല്‍ ശക്തിയും തുടര്‍ന്നുള്ള സൂപ്പര്‍ ഹീറോ പരിവേഷം തുടങ്ങിയ പുത്തന്‍ കാഴ്ചകളാണ് ട്രെയ്‌ലര്‍ സമ്മാനിക്കുന്നത്. എല്ലാവരെയും ഒരുപോലെ ആകര്‍ഷിച്ചിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ മികച്ച ക്രിസ്മസ് അവധിക്കാല ചിത്രമായിരിക്കും മിന്നല്‍ മുരളി എന്ന സൂചനയാണ് നല്‍കുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ ഡബ്ബ് ചെയ്താണ് ചിത്രം മലയാളത്തില്‍ പ്രീമിയര്‍ ചെയ്യുന്നത്.
ഈ സൂപ്പര്‍ ഹീറോ ചിത്രത്തില്‍ മിന്നല്‍ മുരളി എന്ന അമാനുഷികനായി ടൊവിനോ തോമസ് എത്തുന്നു. ചിത്രത്തില്‍ ഗുരു സോമസുന്ദരം, ഹരിശ്രീ അശോകന്‍, അജു വര്‍ഗീസ് എന്നിവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ, സോഫിയ പോള്‍, ബാനറില്‍ ബേസില്‍ ജോസഫ് സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രം 2021 ഡിസംബര്‍ 24 ന് നെറ്റ്ഫ്ലിക്സില്‍ ലോകമെമ്പാടും പ്രീമിയര്‍ ചെയ്യും.
ട്രെയിലറിനെ കുറിച്ച് സംവിധായകന്‍ ബേസില്‍ ജോസഫ് പറഞ്ഞതിങ്ങനെ. ട്രെയിലറിനോടുള്ള പ്രതികരണത്തില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ചിത്രത്തെ കാത്തിരിക്കുന്ന ആരാധകര്‍ക്കായി ഞങ്ങള്‍ ഒരുക്കിയ ഫാന്റസി ലോകത്തെ കുറിച്ചുള്ള സൂചനകള്‍ ആയാണ് ഇത് റിലീസ് ചെയ്യുന്നത്. പ്രേക്ഷകര്‍ക്ക് നല്ലൊരു സിനിമ നല്‍കാനും സിനിമയിലൂടെ അവരെ രസിപ്പിക്കാനുമാണ് ഞങ്ങളുടെ ശ്രമം. ബോണസ് ട്രെയിലറിലൂടെ പ്രേക്ഷകര്‍ക്ക് കൗതുകമുണ്ടാകുമെന്നും സിനിമ കാണുന്നതില്‍ അവര്‍ ആവേശഭരിതരാണെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
മിന്നല്‍ മുരളിയെ ഒരു നല്ല സിനിമയും എല്ലാവര്‍ക്കും വേണ്ടിയുള്ള ഒരു ഫാമിലി എന്റര്‍ടെയ്‌നറും ആക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. കഥയ്‌ക്കൊപ്പം, അതിശയിപ്പിക്കുന്ന പ്രകടനങ്ങള്‍ കാഴ്ചവച്ച അഭിനേതാക്കള്‍ ആണ്, അവരുടെ കഠിനാദ്ധ്വാനം തീര്‍ച്ചായയും ഫലം ചെയ്യും. ബോണസ് ട്രെയിലര്‍ തീര്‍ച്ചയായും പ്രേക്ഷകരെ സിനിമയിലേക്ക് ആവേശഭരിതരാക്കും എന്നുറപ്പാണ്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ നിര്‍മ്മാതാവ് സോഫിയ പോള്‍ പറയുന്നു.
അരുണ്‍ എ.ആര്‍., ജസ്റ്റിന്‍ മാത്യൂസ് എന്നിവരാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വഹിച്ചിരിക്കുന്നത്. മനു മഞ്ജിത്ത് ഒരുക്കിയിരിക്കുന്ന വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ഷാന്‍ റഹ്‌മാന്‍, സുഷിന്‍ ശ്യാം എന്നിവര്‍ ചേര്‍ന്നാണ്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !