വളാഞ്ചേരിയിൽ വൻ കുഴൽപണ വേട്ട; 48 ലക്ഷം രൂപയുടെ കുഴൽപണം പിടികൂടി

വളാഞ്ചേരിയിൽ വൻ കുഴൽപണ വേട്ട; 48 ലക്ഷം രൂപയുടെ കുഴൽപണം പിടികൂടി | Big money laundering in Valancherry; Rs 48 lakh cash seized
വളാഞ്ചേരി | രേഖകളില്ലാത്ത 48 ലക്ഷം രൂപയുമായി ഒരാളെ വളാഞ്ചേരി പൊലീസ് പിടികൂടി. ത്യശൂർ തളി സ്വദേശി വലിയ പീടികയിൽ അബ്ദുൽഖദർ (38) നെയാണ് വളാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ കെ.ജെ.ജിനേഷ്, എസ്.ഐ.മുഹമ്മദ് റഫീഖ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.കഴിഞ്ഞ ദിവസം രാത്രി 8 മണിക്ക് പട്ടാമ്പി റോഡിലെ കൊട്ടാരത്ത് വെച്ച് വാഹന പരിശോധന നടത്തുന്നതിനിടെയാണ് കോട്ടക്കൽ ഭാഗത്തേക്ക് പോകുന്ന കാറിൻ്റെ രഹസ്യ അറയിൽ സൂക്ഷിച്ച പണം കണ്ടെത്തിയത്. കാർ പരിശോധിക്കുമ്പോൾ ഡ്രൈവറുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് കാറിനുൾവശം വിശദമായി പരിശോധിച്ചപ്പോഴാണ് കാറിലെ രഹസ്യ അറയിൽ സൂക്ഷിച്ച പണം കണ്ടെത്തിയത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
കൂടുതല്‍ വായനയ്ക്ക്...

Post a Comment

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.

Previous Post Next Post