കെ ടി ബാബുവിന്റെ 'കാഴ്ചയുടെ വെളിച്ചം' കവിത സമാഹാരം കവി പി രാമൻ എം ഇ എസ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. ചടങ്ങിൽ ടി എം പുറമണ്ണൂർ പുസ്തക പരിചയം നടത്തി. കവയത്രി റജീന റഹ്മാൻ ആദ്യക്ഷത വഹിച്ചു. ജെ പി കമ്മങ്ങാട്ടിൽ ആദ്യപ്രതി ഏറ്റുവാങ്ങി. സംഗീത സംവിധായകൻ സജിച്ചൻ കെ ടി ബാബുവിന്റെ കവിതകൾ ആലപിച്ചു. ഡോ. സത്യനാരായണനുണ്ണി, ഗിരീഷ് പി, മുകുന്ദൻ ആതവനാട്, നാസർ ഇരുമ്പിളിയം എന്നിവർ ആശംസകൾ അർപ്പിച്ചു. കെ ടി ബാബു മറുമൊഴി പറഞ്ഞു.
സമൂഹത്തിലെ അരക്ഷിതാവസ്ഥയിൽനിന്നും പിറവിയെടുക്കുന്നതാണ് ബാബുവിന്റെ കവിതകൾ എന്നും എല്ലാവരും കവിത എഴുതേണ്ട കാലമാണെന്നും കവി പി രാമൻ ചടങ്ങിൽ ഓർമിപ്പിച്ചു.
ഈ വാർത്ത കേൾക്കാം
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !