സബ്‌സിഡി സാധനങ്ങള്‍ റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുക കേരള സിവില്‍ സപ്ലൈസ് ഓഫീസേഴ്‌സ് ഫെഡറേഷന്‍ മലപ്പുറം ജില്ലാ സമ്മേളനം

0
സബ്‌സിഡി സാധനങ്ങള്‍ റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുക കേരള സിവില്‍ സപ്ലൈസ് ഓഫീസേഴ്‌സ് ഫെഡറേഷന്‍ മലപ്പുറം ജില്ലാ സമ്മേളനം | Distribute subsidized items through ration shops Kerala Civil Supplies Officers Federation Malappuram District Conference
മലപ്പുറം
|സര്‍ക്കാര്‍ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്ന പയര്‍ വര്‍ഗ്ഗങ്ങള്‍ ഉള്‍പ്പെടെയുള്ള  സാധനങ്ങള്‍ റേഷന്‍ കടകളിലൂടെ മുഴുവന്‍ കാര്‍ഡ് ഉടമകള്‍ക്കും വിതരണം ചെയ്യണമെന്നുള്ള സര്‍ക്കാര്‍ ഉത്തരവ് എത്രയും പെട്ടെന്ന് നടപ്പാക്കണമെന്ന് കേരള സിവില്‍ സപ്ലൈസ് ഓഫീസേഴ്‌സ് ഫെഡറേഷന്‍ മലപ്പുറം ജില്ലാ സമ്മേളനം 
ആവശ്യപ്പെട്ടു. 

സബ്‌സിഡി സാധനങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാതെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ റേഷന്‍ കടകളിലെ ഇ പോസ് മെഷീനിലൂടെ സാദ്ധ്യമാകുന്നതാണ്. കേരളത്തിന്റെ ഭക്ഷ്യ ഭദ്രതക്ക് ഏറെ സഹായകരമായിട്ടുള്ള സിവില്‍ സപ്ലൈസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രാധാന്യം കുറക്കുന്ന നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളരുതെന്നും ഡെപ്യൂട്ടേഷന്‍ പത്ത് ശതമാനം കുറച്ച നടപടി പുന:പരിശോധിക്കണമെന്നും  ജീവനക്കാരുടെ മനോവീര്യം തകര്‍ക്കുന്ന തരത്തില്‍ രാഷ്ട്രീയ ഇടപെടലുകള്‍ അംഗീകരിക്കാനാവില്ലെന്നും  സമ്മേളനം അറിയിച്ചു.

മലപ്പുറത്ത് ചേര്‍ന്ന സമ്മേളനം ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ശ്രീ . എച്ച് .വിന്‍സന്റ് ഉദ്ഘാടനം ചെയ്തു.  ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ശ്രീ. ബിനില്‍കുമാര്‍ .റ്റി.ആര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
വിനീത കെ. സ്വാഗതമാശംസിച്ചു. പ്രശോഭ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ജോയിന്റ് കൗണ്‍ സില്‍ ജില്ലാ സെക്രട്ടറി കെ.സി.സുരേഷ്ബാബു, സുജിത്കുമാര്‍, ബഷീര്‍.ടി,  ഒ.ജി.സനോജ്, പ്രമോദ് പി. തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു. കെ.ടി.വിനോദ് നന്ദി രേഖപ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
കൂടുതല്‍ വായനയ്ക്ക്...
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !