പാലക്കാട് പട്ടാമ്പി കോളജിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ഡിജെ പാർട്ടി നടത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു. പ്രിൻസിപ്പൽ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്.
അവസാന വർഷ വിദ്യാർഥികളുടെ നേതൃത്വത്തിലാണ് ഡിജെ പാർട്ടി നടന്നത്. കോളജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ 500 ലേറെ വിദ്യാർഥികളാണ് പങ്കെടുത്തത്.
അതേസമയം, കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചിട്ടില്ലെന്ന് കോളജ് പ്രിൻസിപ്പൽ പറഞ്ഞു. പരിപാടിയിൽ നൂറ് പേർക്ക് മാത്രമെ അനുമതി നൽകിയിട്ടുള്ളുവെന്നും അധ്യാപകർ ഇടപെട്ട് പരിപാടി നിർത്തിവെപ്പിച്ചുവെന്നും പ്രിൻസിപ്പാൾ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !