സന്തോഷ് ട്രോഫി ; സബ് കമ്മിറ്റി യോഗങ്ങള്‍ ചേര്‍ന്നു

0
സന്തോഷ് ട്രോഫി ; സബ് കമ്മിറ്റി യോഗങ്ങള്‍ ചേര്‍ന്നു | Santosh Trophy; Sub-committee meetings convened
സന്തോഷ് ട്രോഫി ദേശീയ സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് ആറ് വരെ ജില്ലയില്‍ നടത്തുന്നതിനുള്ള സബ് കമ്മിറ്റി യോഗങ്ങള്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്നു. ഗ്രൗണ്ട് & എക്യുപ്‌മെന്റ് കമ്മിറ്റി, ടെക്‌നിക്കല്‍ കമ്മിറ്റി, വാളന്റിയര്‍ ഗ്രൗണ്ട് കണ്ടട്രോള്‍ & ഗ്രൗണ്ട് സെക്യൂരിറ്റി കമ്മിറ്റി, റിസപ്ഷന്‍ കമ്മിറ്റി, പ്രോഗ്രാം കമ്മിറ്റി എന്നിവയാണ് ചേര്‍ന്നത്. ഗ്രൗണ്ട് & എക്യുപ്‌മെന്റ് കമ്മിറ്റി, ടെക്‌നിക്കല്‍ കമ്മിറ്റി എന്നീ യോഗത്തില്‍ മത്സരത്തിനും പരിശീലനത്തിനുമായി ഒരുങ്ങുന്ന ഗ്രൗണ്ടുകള്‍ എ.ഐ.എഫ്.എഫ്. ന്റെ നിര്‍ദേശങ്ങള്‍ സ്വീകരിച്ച് ആവശ്യമായ പരിശോധന നടത്തി അഭിപ്രായം അറിയിക്കാന്‍ തീരുമാനിച്ചു. മത്സരത്തിന് ആവശ്യമായ ഉപകരണങ്ങളുടെ വിവരങ്ങള്‍ തയ്യാറാക്കി സമര്‍പ്പിക്കാനും തീരുമാനിച്ചു.

കോവിഡ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കളിക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് വാളന്റിയര്‍ ഗ്രൗണ്ട് കണ്ടട്രോള്‍ & ്ഗ്രൗണ്ട് സെക്യൂരിറ്റി കമ്മിറ്റി വിലയിരുത്തി. മത്സരസമയത്തും പരിശീലന സമയത്തും കായിക താരങ്ങള്‍ക്ക് ഒരുക്കേണ്ട സുരക്ഷയെസംബന്ധിച്ച് കമ്മിറ്റി ചര്‍ച്ച ചെയ്തു.  

മഞ്ചേരി പയ്യനാട് സ്റ്റേഡിയം, കോട്ടപ്പടി സ്റ്റേഡിയം എന്നിവിടങ്ങളിലായിരിക്കും മത്സരങ്ങള്‍ നടക്കുക. ഒരു ഗ്രൂപ്പ് മത്സരങ്ങളായിരിക്കും കോട്ടപ്പടി സ്റ്റേഡിയത്തില്‍ നടക്കുക. സെമി, ഫൈനല്‍ മത്സരങ്ങള്‍ പയ്യനാട് സ്റ്റേഡിയത്തില്‍ നടക്കും.  ഗ്രൂപ്പ് എ യിലാണ് കേരളത്തിന്റെ സ്ഥാനം. മേഘാലയ, പഞ്ചാബ്, വെസ്റ്റ് ബംഗാള്‍, രാജസ്ഥാന്‍ എന്നിവരാണ് കേരളത്തിനൊപ്പം ഗ്രൂപ്പ് എ യിലുള്ളത്. ഗുജറാത്ത്, കര്‍ണാടക, ഒഡീഷ, സെര്‍വിസ്സ് , മണിപ്പൂര്‍ എന്നിവരടങ്ങുന്നതാണ് ഗ്രൂപ്പ് ബി.

യോഗത്തില്‍ എം.എസ്.പി. ഡെപ്യൂട്ടി കമാന്‍ഡന്റ് സക്കീര്‍ , അസിസ്റ്റന്റ് കമാന്‍ഡന്റ് ഹബീബ് റഹ്‌മാന്‍, മലപ്പുറം നഗരസഭാ സ്റ്റാന്‍ന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ സക്കീര്‍ ഹുസൈന്‍, മഞ്ചേരി നഗരസഭാ വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ ടി.എം. നാസര്‍, മഞ്ചേരി പയ്യനാട് സ്റ്റേഡിയം വാര്‍ഡ് മെമ്പര്‍ സമീന ടീച്ചര്‍, കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രധിനിധി മുഹമ്മദ് സലീം, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് പി.അഷ്‌റഫ്, കേരള ബാസ്‌ക്കറ്റ്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ. മനോഹരന്‍ (കണ്‍വീനര്‍, റിസപ്ഷന്‍ കമ്മിറ്റി), ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ശ്രീകുമാര്‍, വൈസ് പ്രസിഡന്റ് വി.പി.അനില്‍, സെക്രട്ടറി അബ്ദുല്‍ മഹ്‌റൂഫ് എക്‌സിക്യുറ്റിവ് മെമ്പര്‍മാരായ സി. സുരേഷ് (കണ്‍വീനര്‍, ഫുഡ് & റിഫ്രഷ്‌മെന്റ് കമ്മറ്റി,) ഹൃഷികേശ് കുമാര്‍ പി (കണ്‍വീനര്‍, പ്രോഗ്രാം കമ്മിറ്റി), ജില്ലാ ഹോക്കി അസോസിയേഷന്‍ പ്രസിഡന്റ് പാലോളി മുഹമ്മദുറഹ്‌മാന്‍, സെക്രട്ടറി എം.ഒ. ഉസ്മാന്‍ റഫറീ അസോസിയേഷന്‍ സെക്രട്ടറി മുജീബ് സി.ടി. മുഹമ്മദ് അലി (ഓള്‍ഡ് ഫുട്‌ബോള്‍ അസോസിയേഷന്‍), വെട്ടറന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി സമദ് പറച്ചിക്കോട്ടില്‍, ഗ്രൗണ്ട് & എക്യൂപ്‌മെന്റ് കമ്മിറ്റി കണ്‍വീനര്‍ അജയകുമാര്‍, ജില്ലാ ടഗോഫര്‍ അസോസിയേഷന്‍ സെക്രട്ടറി സജന്‍ ദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
കൂടുതല്‍ വായനയ്ക്ക്...

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !