കോഡൂര്‍|ചെമ്മങ്കടവ് പി.എം.എസ്.എ.എം.എ. ഹൈസ്‌കൂളില്‍ വിദ്യാര്‍ഥികളുടെ കരകൗശല നിര്‍മിതികളുടെ ഏകദിന പ്രദര്‍ശനം സംഘടിപ്പിച്ചു.
ലോക്ഡൗണ്‍ കാലത്ത് വിദ്യാര്‍ഥികള്‍ നിര്‍മിച്ച പഠന സഹായികള്‍, അലങ്കാര വസ്തുകള്‍, കളി ഉപകരണങ്ങള്‍, അറബിക് കാലിഗ്രാഫി, തുണിയില്‍ തുന്നിയെടുത്തതും കടലാസില്‍ വരച്ചതുമായി ചിത്രങ്ങള്‍ തുടങ്ങി വൈവിധ്യങ്ങളായ വസ്തുകളാണ് വിദ്യാര്‍ഥികള്‍ സ്വയംതയ്യാറാക്കി പ്രദര്‍ശനത്തിനെത്തിച്ചത്.
പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ. റാബിയ നിര്‍വഹിച്ചു. പി.ടി.എ. പ്രസിഡന്റ് പി.പി. അബ്ദുല്‍നാസര്‍ അധ്യക്ഷത വഹിച്ചു.
പ്രഥമാധ്യാപകന്‍ പി. മുഹമ്മദ് അബ്ദുല്‍നാസര്‍, സ്‌കൂള്‍ മാനേജര്‍ എന്‍.കെ. അബ്ദുല്‍റഹൂഫ് തുടങ്ങിയവര്‍ സംസാരിച്ചു.
അധ്യാപകരായ എം.പി. മഹ്ബുബ്, എ.കെ. ഫസലുറഹ്മാന്‍, സി. അസ്‌കര്‍ എന്നിവര്‍ പ്രദര്‍ശനത്തിന് നേതൃത്വം നല്‍കി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !