രണ്ടാം ഡോസ് വാക്സിൻ സമയബന്ധിതമായി എടുക്കണം: ജില്ലാ കലക്റ്റർ വി.ആർ പ്രേംകുമാർ

0
രണ്ടാം ഡോസ് വാക്സിൻ സമയബന്ധിതമായി എടുക്കണം: ജില്ലാ കലക്റ്റർ വി.ആർ പ്രേംകുമാർ | The second dose should be given in a timely manner: District Collector VR Premkumar
കോവിഡ് പ്രതിരോധ വാക്സിൻ എടുത്ത് 84 ദിവസം .പിന്നിട്ടവർ ഉടൻ തന്നെ രണ്ടാം ഡോസ് വാക്സിൻ എടുക്കണമെന്ന് ജില്ലാ കലക്റ്റർ വി.ആർ പ്രേംകുമാർ അറിയിച്ചു. ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാതലത്തിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച ചർച്ച ചെയ്യുന്നതിനുള്ള യോഗത്തിലാണ് നിർദേശം നൽകിയത്. 15 നും 18 നുമിടയിൽ പ്രായമുള്ള കുട്ടികൾക്കും 60 കഴിഞ്ഞവർക്കുള്ള ബൂസ്റ്റർ ഡോസും നൽകുന്നതിനുള്ള നടപടികൾ ജില്ലയിൽ പുരോഗമിക്കുകയാണ്. ഇതിനിടയിൽ രണ്ടാം ഡോസ് എടുക്കുന്നത്  വൈകിപ്പിക്കുന്നത് പിന്നീട് ബുദ്ധിമുട്ടാവും. വാക്സിൻ എടുക്കാത്തവർക്ക് കോവി ഡ് ചികിൽസയ്ക്ക് പണം നൽകേണ്ടി വരുമെന്നതിനാൽ എത്രയും പെട്ടെന്ന് വാക്സിനെടുക്കണം. ഫസ്റ്റ് ഡോസ് എടുത്ത 28.57 ശതമാനം പേർ ഇനിയും സെക്കന്റ് ഡോസ് എടുക്കാനുണ്ടെന്നും  ജില്ലാ കലക്റ്റർ അറിയിച്ചു. 

കുട്ടികളുടെ വാക്സിനേഷൻ, മുതിർന്നവരുടെ ബൂസ്റ്റർ ഡോസ് എന്നിവയ്ക്കായി കൂടുതൽ മുൻഗണനൽകേണ്ടി വരുമെന്നതിനാൽ ലഭ്യമായ ആദ്യ അവസരത്തിൽ തന്നെ സെക്കന്റ് ഡോസ് എടുക്കണം.  വാക്സിനേഷൻ തോത് കുറഞ്ഞ പഞ്ചായത്തുകളിലും നഗരസഭകളിലും  വൈകിട്ട് . അഞ്ച് മുതൽ രാത്രി എട്ട് വരെ വക്സിനേഷൻ നടത്തുന്നതിനുള്ള  സൗകര്യമൊരുക്കാനും കലക്റ്റർ നിർദേശം നൽകി. വാക്സിനേഷൻ പുരോഗതി എല്ലാ ദിവസവും വിലയിരുത്തും. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഇതിനായി പ്രത്യേക യോഗം ചേരും. കരിപ്പൂർ വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ പരിശോധന ഊർജ്ജിതമാക്കും. കോവിഡ് പോസിറ്റീവ് ആകുന്ന യാത്രക്കാരെ ക്വാറന്റൈൻ ചെയ്യുന്നതിനുളള നടപടികൾ സ്വീകരിക്കും.

യോഗത്തിൽ എ.ഡി.എം എൻ എം മെഹറലി,  ജില്ലാ വികസന കമ്മീഷണർ പ്രേം കൃഷ്ണൻ, ജില്ലാ മെഡിക്കൽ ഓഫീസർ ആർ രേണുക, ഡെപ്യൂട്ടി കലക്റ്റർ പി.എൻ പുരുഷോത്തമൻ ഡി.പി.എം  ഡോ. അനൂപ്, വാക്സിൻ കോർഡിനേറ്റർ ഡോ. പ്രവീണ, പഞ്ചായത്ത്    ഡെപ്യൂട്ടി ഡയറക്റ്റർ ഷാജി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ റഷീദ് ബാബു പി, കുടുംബശീ മിഷൻ കോർഡിനേറ്റർ ജാഫർ, ഐ.ടി  മിഷൻ  ഡി.പി.എം ഗോകുൽ പി.ജി, കോവിഡ് സർലൈൻസ് ഓഫീസർ ഡോ.ടി  നവ്യ, എൻ.ഐ.സി ഓഫീസർ പ്രതീഷ്  തുടങ്ങിയവർ  പങ്കെടുത്തു.

ഈ വാർത്ത കേൾക്കാം

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
കൂടുതല്‍ വായനയ്ക്ക്...
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !