സംസ്ഥാനത്ത് 2,010 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 29,545 സാംപിൾ പരിശോധിച്ചു. 6.8% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5,283 പേര്‍ രോഗമുക്തി നേടി. ഇതോടെ കോവിഡിൽ നിന്നും മുക്തിനേടിയവരുെട എണ്ണം 64,06,519 ആയി.
പോസിറ്റീവായവർ
- തിരുവനന്തപുരം– 332
- എറണാകുളം– 324
- കോട്ടയം– 194
- കോഴിക്കോട്– 186
- കൊല്ലം– 152
- തൃശൂര്‍– 135
- പത്തനംതിട്ട– 120
- ആലപ്പുഴ– 113
- ഇടുക്കി– 111
- കണ്ണൂര്‍– 89
- മലപ്പുറം– 81
- പാലക്കാട്– 77
- വയനാട്– 63
- കാസർകോട്– 33
നെഗറ്റീവായവർ
- തിരുവനന്തപുരം– 517
- കൊല്ലം– 835
- പത്തനംതിട്ട– 206
- ആലപ്പുഴ– 392
- കോട്ടയം– 427
- ഇടുക്കി– 444
- എറണാകുളം– 718
- തൃശൂര്‍– 462
- പാലക്കാട്– 230
- മലപ്പുറം– 228
- കോഴിക്കോട്– 351
- വയനാട്– 295
- കണ്ണൂര്‍– 90
- കാസർകോട്– 88
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 99,446 പേർ ഇപ്പോള്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 97,454 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനിലും 1992 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 544 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ 26,560 കോവിഡ് കേസുകളില്‍, 7.7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 7 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 42 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 61 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 65,333 ആയി.
തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 7 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1892 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 89 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 22 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !