ശുചിത്വ മേഖലയിലെ തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ ഉറപ്പാക്കാന്‍ ബന്ധപ്പെട്ട മേഖലയിലുള്ളവര്‍ താത്പര്യമെടുക്കണമെന്ന് ദേശീയ സഫായി കര്‍മചാരി കമീഷന്‍ അംഗം ഡോ. പി.പി വാവ. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ നടന്ന സഫായി കര്‍മചാരി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശുചിത്വ മേഖലയിലെ തൊഴിലാളികളുടെയും ആശ്രിതരുടെയും പുനരധിവാസം, വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍, ഇന്‍ഷുറന്‍സ് പരിരക്ഷ, സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള വായ്പ പദ്ധതി തുടങ്ങിയ കാര്യങ്ങളില്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് കമീഷന്‍ അംഗം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
ജില്ലാകലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍, സഫായി കര്‍മചാരി സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ അഡ്വ. ഗോപി കൊച്ചുരാമന്‍, ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ മേധാവി പ്രീതിമേനോന്‍, ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ സി.കെ.അനു, വിവിധ വകുപ്പിലെ ഉദ്യോഗസ്ഥര്‍, ശുചിത്വ തൊഴിലാളി സംഘടന പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !