പുതിയ പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ കമ്ബനിയായ ആപ്പിള്‍. ഐഫോണ്‍ എസ്‌ഇ 2022 മാര്‍ച്ച് എട്ടിന് വിപണിയില്‍ ഇറക്കിയിരുന്നു.
ഇതിനു പിന്നാലെ ആപ്പിള്‍ ഐഫോണ്‍ എസ്‌ഇ 2020 വിപണിയില്‍നിന്നും പിന്‍വലിച്ചിരുന്നു. ഔദ്യോഗിക സൈറ്റുകളില്‍ ഇപ്പോള്‍ ആപ്പിള്‍ ഐഫോണ്‍ എസ്‌ഇ 2020 ലഭ്യമല്ല.
എന്നാല്‍, പഴയ സറ്റോക്കുകള്‍ ഉള്ള ഓഫ് ലൈന്‍, ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്ലെസുകളില്‍ വലിയ വിലക്കുറവില്‍ ഈ ഫോണ്‍ വില്‍പ്പനയ്ക്കുണ്ടെന്നാണ് വിവരം. ഫ്ലിപ്പ്കാര്‍ട്ടില്‍ 29,999 രൂപയ്ക്ക് ഫോണ്‍ ലഭ്യമാണ്. എന്നാല്‍ 64 ജിബി പതിപ്പിന് 5 ശതമാനം ഡിസ്ക്കൗണ്ട് നല്‍കുന്നുണ്ട്.
13,000 രൂപവരെയാണ് ഫ്ലിപ്പ്കാര്‍ട്ട് എക്സേഞ്ച് പ്രൈസ് നല്‍കുന്നത്. ഇതോടെ ഐഫോണ്‍ എസ്‌ഇ 2020 15,499 രൂപയ്ക്ക് വാങ്ങാനുള്ള അവസരം ലഭിക്കും. കഴിഞ്ഞ ദിവസം ആപ്പിള്‍ പുറത്തിറക്കിയ ഐഫോണ്‍ എസ്‌ഇ 2022 യുടെ പ്രീബുക്കിംഗ് അടുത്ത ദിവസം ആരംഭിക്കുന്നുണ്ട്. അതിന്റെ വില 43,900 മുതലാണ് ആരംഭിക്കുന്നത്. അത് വില്‍പ്പന തുടങ്ങിയാല്‍ ഐഫോണ്‍ എസ്‌ഇ 2020 പൂര്‍ണ്ണമായും പിന്‍വലിക്കാനാണ് സാധ്യത. ഓഫ് ലൈന്‍ സ്റ്റോറുകളില്‍ ആപ്പിള്‍ ഐഫോണ്‍ എസ്‌ഇ 2020 മോഡലിന് ഇതിലും കൂടിയ ഓഫറുകള്‍ ലഭ്യമാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, ഐഫോണ്‍ എസ്‌ഇ 2020, 2022 മോഡലുകള്‍ തമ്മില്‍ വലിയ വ്യത്യാസം ഡിസൈനില്‍ ഇല്ലെങ്കിലും ചില സോഫ്റ്റുവെയര്‍, ചിപ്പ് വ്യത്യാസങ്ങള്‍ ഉണ്ട്. 2022 മോഡലില്‍ 5ജി ലഭിക്കും. എന്നാല്‍, ഇന്ത്യയില്‍ ഇതുവരെ 5ജി എത്തിയിട്ടില്ല. അതിനാല്‍ ഭാവിയിലേക്ക് കരുതുന്നവര്‍ക്ക് നല്ലത് ഐഫോണ്‍ എസ്‌ഇ 2022 ആണ്. എ15 ബയോണിക് ചിപ്പാണ് ഈ ഫോണില്‍ ഉപയോഗിച്ചിട്ടുള്ളത്.
Content Highlaght: ഐഫോണ്‍ എസ്‌ഇ 2020; വമ്പന്‍ ഓഫറുമായി ആപ്പിള്‍ | IPhone SE 2020; Apple with great offer

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !