ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ യുഎഇ ഒരു പുതിയ പ്രവൃത്തി ആഴ്ചയിലേക്ക് മാറിയിരുന്നു. വെള്ളിയാഴ്ച പകുതി ദിവസം, ശനി, ഞായര്‍ എന്നിവയാണ് രാജ്യത്തെ പുതിയ വാരാന്ത്യം. വിശുദ്ധ റമദാന്‍ മാസത്തില്‍ വിശ്വാസികള്‍ പകല്‍ സമയത്ത് ഭക്ഷണവും വെള്ളവും ഒഴിവാക്കുന്നതിനാല്‍ സ്‌കൂള്‍, ഓഫീസ് സമയങ്ങള്‍ കുറയ്ക്കാറുണ്ട്. മസ്ജിദുകള്‍ വൈകുന്നേരവും അര്‍ദ്ധരാത്രിക്ക് ശേഷമുള്ള പ്രാര്‍ത്ഥനകളുടെ സമയം നീട്ടുകയും ചെയ്യും.
ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകള്‍ അനുസരിച്ച്, ഏപ്രില്‍ 2 ആണ് റമദാനിന്റെ ആദ്യ ദിനം. ഇസ്ലാമിക കലണ്ടര്‍ അനുസരിച്ചുള്ള ചന്ദ്രക്കലയെ അടിസ്ഥാനമാക്കിയാണ് യഥാര്‍ത്ഥ തീയതി നിര്‍ണ്ണയിക്കുന്നത്. ചന്ദ്രക്കല കാണുന്നതിനെ ആശ്രയിച്ച് ഇസ്ലാമിക മാസങ്ങള്‍ 29 അല്ലെങ്കില്‍ 30 ദിവസം നീണ്ടുനില്‍ക്കും. ഈ വര്‍ഷം, റമദാന്‍ മെയ് 1 വരെ 30 ദിവസം നീണ്ടുനില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാല്‍ മെയ് രണ്ടിനായിരിക്കും ഈദ് അല്‍ ഫിത്തറിന്റെ തുടക്കം.
Content highlight : Ramadan 2022: Working hours announced in the UAE
കൂടുതല്‍ വായനയ്ക്ക്...
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !