അബുദാബി|ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 24.81 കോടി രൂപ (1.2 കോടി ദിർഹം) ഇന്ത്യക്കാരന്. യുപി ടർക്കുളുവ സ്വദേശി മുഹമ്മദ് സമീർ ആലമാണ് ഭാഗ്യവാൻ. സമീർ അടക്കം ഏഴു പേർ ചേർന്നാണു ടിക്കറ്റെടുത്തത്.
18 വർഷമായി ദുബായ് ഖിസൈസിലെ ഓട്ടോമാറ്റിക് സ്ലൈഡിങ് ഡോർ കമ്പനിയിൽ ടെക്നീഷ്യനായി ജോലി ചെയ്തുവരികയാണ്. ജോലി വിടില്ല. ഇവിടെയും നാട്ടിലും ബിസിനസ് ചെയ്യാനാണു താൽപര്യമെന്നു സമീർ പറഞ്ഞു. രണ്ടാം സമ്മാനമായ 10 ലക്ഷം ദിർഹം (2 കോടി രൂപ) മലയാളിയായ അജിത് വാരിയത്തിനു ലഭിച്ചു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !