കൽപകഞ്ചേരി കിഴക്കേപാറ ക്ലാസിക്ക് സാംസ്കാരിക നിലയം റോഡ് ശുചീകരിച്ചു

0
കൽപകഞ്ചേരി കിഴക്കേപാറ ക്ലാസിക്ക് സാംസ്കാരിക നിലയം റോഡ് ശുചീകരിച്ചു | Kalpakancherry Kizhakepara Classic Cultural Center cleaned the road

കൽപകഞ്ചേരി
| കിഴക്കേപാറ ക്ലാസിക്ക് സാംസ്കാരിക നിലയം റോഡ് ശുചീകരിച്ചു. നിഹാൽ സ്റ്റോർ മുതൽ പാടം വരെയുള്ള റോഡാണ് ശുചീകരിച്ചത്. കുണ്ടും കുഴികളും കുടിവെള്ളതത്തിനായി കീറിയ കിടങ്ങുകളും ഇതിന്റെ ഭാഗമായി കൊണ്ഗ്രീറ്റ് ചെയ്ത് പൂർവസ്ഥിതിയിലാക്കി. ഇതുവഴിയുള്ള ഗതാഗതത്തിന് ബുദ്ധിമുട്ട് നേരിട്ട സാഹചര്യത്തിലാണ് ക്ലാസിക് ഈ സേവന പ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയത്.

ക്ലാസിക്കിന്റെ സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന ഈ മാതൃകാ പ്രവർത്തനത്തിൽ 100 ഓളം പേർ പങ്കാളികളായി. പ്രൊഫസർ മയ്യേരി കുഞ്ഞിമൊയ്തീൻ കുട്ടി പ്രവർത്തി ഉദ്ഘാടനം ചെയ്തു. 

കൽപകഞ്ചേരി കിഴക്കേപാറ ക്ലാസിക്ക് സാംസ്കാരിക നിലയം റോഡ് ശുചീകരിച്ചു
ക്ലാസിക് പ്രസിഡന്റ് ഫൈസൽ പറവന്നൂർ അധ്യക്ഷനായി. മയ്യേരി കുഞ്ഞഹമ്മദ് മാസ്റ്റർ, കരണിക്കത്ത് അബ്ദുൽ അസീസ്, ടി.കെ അബ്ദുൽ സലാം മാസ്റ്റർ, അടിയാട്ടിൽ ഇബ്രാഹിം, ഫൈസൽ കൻമനം തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ ക്ലാസിക്കിന്റെ ജൂനിയർ, സീനിയർ ഫുട്‌ബോൾ ടീമുകൾക്ക് സിൻസ ഗ്രൂപ്പ് സ്പോൺസർ ചെയ്ത ജേഴ്‌സിയുടെ പ്രകാശനവും നടന്നു. സിൻസ ഗ്രൂപ് സാരഥി കളായ ശരീഫ് ഇലനാട്ടിൽ, സൈദ് റാഫി അടിയാട്ടിൽ എന്നിവർ ചേർന്നാണ് പ്രകാശനം നിർവഹിച്ചത്. ക്ലാസിക് സെക്രട്ടറി യൂസഫ് അടിയാട്ടിൽ സ്വാഗതവും ട്രഷറർ എം.പി റഷീദ്  നന്ദിയും പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
കൂടുതല്‍ വായനയ്ക്ക്...

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !