ഏഴു വയസ്സുള്ള ചെറുമകനെ പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമത്തിനിരയാക്കിയ കേസിൽ 64 വയസ്സുകാരനായ മുത്തശ്ശന് 73 വർഷം തടവും 1,60,000 പിഴയും ശിക്ഷ. ഇടുക്കി ഫാസ്റ്റ്ട്രാക്ക് സ്പെഷൽ കോടതിയാണ് ശിക്ഷ വിധിച്ചത്. എല്ലാ ശിക്ഷകളും ഒരുമിച്ച് 20 വർഷം അനുഭവിച്ചാൽ മതി.
2019ൽ മുരിക്കാശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടിയുടെ വല്യമ്മയാണു കൃത്യം നേരിൽ കണ്ടത്. അവർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ മുരിക്കാശ്ശേരി പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു.
പീഡനത്തിനിരയായ കുട്ടിയുടെ പിതാവ്, പ്രതിയെ രക്ഷിക്കാൻ വിചാരണ വേളയിൽ കൂറുമാറി പ്രതിഭാഗം ചേർന്നിരുന്നു. പ്രതിയിൽനിന്ന് ഈടാക്കുന്ന പിഴത്തുക പൂർണമായും കുട്ടിയുടെ പുനരധിവാസത്തിന് നൽകാനും കൂടാതെ 50,000 രൂപ നഷ്ടപരിഹാര ഇനത്തിൽ ഉൾപ്പെടുത്തി കുട്ടിക്കു നൽകാനും ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോടു നിർദേശിച്ചതായും വിധിയിൽ പ്രത്യേകം പരാമർശിക്കുന്നു.
Content Highlights: A 64-year-old man has been sentenced to 73 years in prison for sexually abusing his grandson

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !