തിരുനാവായ: സാമൂഹ്യ നന്മയും വ്യക്തിത്വ ശുദ്ധിയും ലക്ഷ്യം വെച്ചുളള ക്രിയാത്മക വിമർശത്തിലൂന്നിയ ജീവിതമായിരുന്നു വെട്ടൻ ഹംസത്ത് ഉസ്താദിൻ്റേതെന്ന് കുറുക്കോളി മൊയ്തീൻ എം.എൽ.എ. മർഹൂം വെട്ടൻ ഹംസത്ത് മൗലവിയുടെ ദേഹവിയോഗത്തെ തുടർന്ന് വിവിധ രാഷ്ട്രീയ - മത സംഘടനകളും ഉസ്താദിൻ്റെ ശിഷ്യന്മാരും നാട്ടുപൗരന്മാരും സംയുക്തമായി കൈത്തക്കര - കുത്ത്കല്ല് ഗവ. മാപ്പിള എൽ .പി സ്കൂളിൽ സംഘടിപ്പിച്ച ബഹുജന അനുശോചന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കലാ, സാഹിത്യ, സംഗീത, ഗവേഷണ മേഖലകളില്‍ മൗലികമായ സർഗ്ഗാത്മക വൈഭവം കാത്തു സൂക്ഷിച്ച ഹംസത്ത് ഉസ്താദിൻ്റെ മതബോധനങ്ങളും സന്നദ്ധ സേവനങ്ങളും മത- രാഷ്ട്രീയ സംഘടനാ പ്രവര്‍ത്തനങ്ങളും തികച്ചും നിസ്വാര്‍ത്ഥവും മാതൃകാപരവുമായിരുന്നുവെന്നും എം.എൽ.എ നിരീക്ഷിച്ചു.
കോട്ടയിൽ അലവി അധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങൾ പ്രാർത്ഥന നിർവഹിച്ചു. സയ്യിദ് പൂക്കോയ തങ്ങൾ വലിയ പറപ്പൂർ, മലപ്പുറം ജില്ലാ പഞ്ചായത്തംഗം ഫൈസൽ എടശ്ശേരി, തിരുനാവായ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ടി. മുസ്തഫ, ടി. കെ. അലവിക്കുട്ടി, കമറുദ്ദീൻ പരപ്പിൽ, ആസിഫ് ഫൈസി മുള്ളൻമട, പി. സി. ഹൈദ്രോസ്, വി. മൊയ്തീൻ, വളപ്പിൽ മുസ്തഫ, എം. നാസർ, ഇസ്മായിൽ കുത്ത്കല്ല്, അഷ്റഫ് പുതുക്കുടി എന്നിവർ അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ചു. വി. ജമാൽ, വളപ്പിൽ കുഞ്ഞുഹാജി, വി. മുജീബ്, സൽമാൻ മാസ്റ്റർ പല്ലാർ എന്നിവർ നേതൃത്യം നല്കി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !