ലൈംഗിക പീഡനം: സ്‌കൂൾ ഒഫ് ഡ്രാമയിലെ അദ്ധ്യാപകൻ അറസ്റ്റിൽ

0
ലൈംഗിക പീഡനം: സ്‌കൂൾ ഒഫ് ഡ്രാമയിലെ അദ്ധ്യാപകൻ അറസ്റ്റിൽ | Sexual harassment: Teacher arrested at School of Drama
ലൈംഗികാതിക്രമം നടത്തിയെന്ന വിദ്യാർത്ഥിനിയുടെ പരാതിയിൽ സ്‌കൂൾ ഒഫ് ഡ്രാമയിലെ അദ്ധ്യാപകൻ ഡോ.സുനിൽ കുമാറിനെ അറസ്റ്റ് ചെ‌യ്‌തു. കണ്ണൂരിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്.

കഴിഞ്ഞ ദിവസം സർവകലാശാല ഇയാളെ സസ്‌പെൻഡ് ചെയ്‌തിരുന്നു. വിദ്യാർത്ഥികൾ ദിവസങ്ങളായി നടത്തിവന്ന ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് ഇയാൾക്കെതിരെ സർവകലാശാല നടപടിയെടുത്തത്. കാമ്പസിലെ രണ്ട് അദ്ധ്യാപകർക്കെതിരെയാണ് പെൺകുട്ടി പരാതി ഉന്നയിച്ചത്.

കഴിഞ്ഞ നവംബർ 21 ന് വിസിറ്റിംഗ് ഫാക്കൽറ്റിയായെത്തിയ അദ്ധ്യാപകൻ ലൈംഗികാതിക്രമം നടത്തിയെന്ന് കാട്ടിയാണ് ആദ്യം പെൺകുട്ടി പരാതി നൽകിയത്. വകുപ്പ് മേധാവിയോടടക്കം മുതിർന്ന അദ്ധ്യാപകരോട് വിദ്യാർത്ഥിനികൾ പരാതിപ്പെട്ടിരുന്നു. എന്നാൽ ഫലമുണ്ടായില്ല. ഇതിനിടെയാണ് മറ്റൊരദ്ധ്യാപകനായ എസ്.സുനിൽകുമാർ വിദ്യാർത്ഥിനിക്ക് പിന്തുണയുമായി എത്തിയത്.

ആദ്യം സൗമ്യമായി സംസാരിച്ചിരുന്ന ഇയാൾ പിന്നീട് രാത്രികാലങ്ങളിൽ മദ്യപിച്ച് ലൈംഗികചുവയോടെ പെൺകുട്ടിയെ വിളിച്ച് സംസാരിക്കുന്നത് പതിവായി. പെൺകുട്ടിയോട് കടുത്ത പ്രണയമാണെന്ന് പറഞ്ഞ അദ്ധ്യാപകൻ ബലംപ്രയോഗിച്ച് പെൺകുട്ടിയെ ലൈംഗിക പീഡനത്തിനും ഇരയാക്കി.

തുടർന്ന് മാനസിക സമ്മർദ്ദം സഹിക്കാനാവാതെ ഫെബ്രുവരി 13ന് പെൺകുട്ടി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. അദ്ധ്യാപകനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കാമ്പസിൽ മൂന്ന് ദിവസമായി സമരത്തിലായിരുന്നു വിദ്യാർത്ഥികൾ.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
കൂടുതല്‍ വായനയ്ക്ക്...

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !