'അഞ്ചു സംസ്ഥാനങ്ങള്‍ വിറ്റുതുലച്ചതിന് ആശംസകള്‍'; കണ്ണൂരില്‍ കെ സി വേണുഗോപാലിനെതിരെ പോസ്റ്ററുകള്‍

0

പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളിലെ ദയനീയ തോല്‍വിക്ക് പിന്നാലെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ പോസ്റ്ററുകള്‍.

സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകള്‍. കണ്ണൂരിലെ ശ്രീകണ്ഠാപുരം, എരുവേശി എന്നിവിടങ്ങളിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

അഞ്ചു സംസ്ഥാനങ്ങള്‍ വിറ്റുതുലച്ച കെ സി വേണുഗോപാലിന് ആശംസകള്‍. പെട്ടിതൂക്കി വേണുഗോപാലിനെ ഒഴിവാക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ. കോണ്‍ഗ്രസിനെ ഉപ്പുവെച്ച കലം പോലെയാക്കിയിട്ട് ഡല്‍ഹിയില്‍ നിന്നും വണ്ടികേറൂ തുടങ്ങിയ പരാമര്‍ശങ്ങള്‍ പോസ്റ്ററിലുണ്ട്.

കെ സി വേണുഗോപാലിന്റെ പ്രധാന അനുയായിയായ സജീവ് ജോസഫ് എംഎല്‍എയുടെ ഓഫീസിലും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഓഫീസിന് മുന്നിലും പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. കെ സി വേണുഗോപാലിന്റെ നാട്ടിലും പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്.

എന്നാല്‍ പോസ്റ്ററുകളെപ്പറ്റി അറിയില്ലെന്നാണ് കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്. പോസ്റ്ററുകള്‍ പതിക്കുകയും, സമൂഹമാധ്യമങ്ങളിലൂടെ ഇത്തരത്തില്‍ പരസ്യപ്രതികരണം നടത്തുന്നവര്‍ക്കെതിരെയും ശക്തമായ നടപടിയെടുക്കുമെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു.
Content Highlights:  'Congratulations on selling five states'; Posters against KC Venugopal in Kannur
More In Latest News:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !