എറണാകുളം പാലാരിവട്ടത്ത് വാഹനപരിശോധനക്കിടെ പൊലീസ് വാഹനം ഇടിച്ചു തെറിപ്പിച്ചു. പെട്രോളിംഗിന് ഇടയില്‍ മാലിന്യ ടാങ്കര്‍ പരിശോധിക്കുമ്പോഴായിരുന്നു സംഭവം. പൊലീസുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കാക്കനാട് നിന്ന് വരുകയായിരുന്ന ടാങ്കറിനെ പൊലീസ് ജീപ്പ് പിന്തുടര്‍ന്നിരുന്നു. തുടര്‍ന്ന് പാലാരിവട്ടത്ത് പരിശോധന നടത്തിയ സംഘം അമിതവേഗത്തിലായിരുന്നു വാഹനത്തിന് നേരെ കൈ കാണിക്കുകയായിരുന്നു.
എന്നാല്‍ വാഹനം നിര്‍ത്താതെ പൊലീസ് ജീപ്പ് ഇടിച്ചു തെറിപ്പിക്കുകയാണുണ്ടായത്. തുടര്‍ന്ന് നിയന്ത്രണം നഷ്ടമായ ലോറി സമീപത്തെ കടുകളുടെ ബോര്‍ഡുകള്‍ തകര്‍ത്ത് മതിലില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ വാഹനം ഓടിച്ചിരുന്ന ഫൈജാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസുകാരെ അപായപ്പെടുത്താന്‍ ശ്രമിച്ചതിന് കേസ് രജിസ്റ്റര്‍ ചെയ്തു. മാലിന്യ ടാങ്കര്‍ ഓടിച്ച ഡ്രൈവറെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !