മുന്‍ യൂറോപ്യന്‍ ചാമ്ബ്യന്മാരായ ഇറ്റലി ഖത്തര്‍ ലോകകപ്പില്‍ നിന്നും പുറത്ത്. ലോകകപ്പ് യോഗ്യതാറൗണ്ടില്‍ സ്വന്തം മൈതാനത്ത് ഇന്നു പുലര്‍ച്ചെ നടന്ന മത്സരത്തില്‍ നോര്‍ത്ത് മാസിഡോണിയയോട് തോറ്റതോടെയാണ് അസൂറികള്‍ ലോകകപ്പില്‍ നിന്നും പുറത്തായത്.
എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇറ്റലിയുടെ പരാജയം. മത്സരത്തിന്റെ 92-ാം മിനുട്ടില്‍ മാസിഡോണിയയുടെ അലക്‌സാണ്ടര്‍ ട്രോജ്‌കോവിസ്‌കി നേടിയ ഗോളാണ് ഇറ്റലിയുടെ ലോകകപ്പ് സ്വപ്‌നങ്ങള്‍ക്ക് അന്ത്യം കുറിച്ചത്.
തുടര്‍ച്ചയായ രണ്ടാം തവണയാണ് നാലുവട്ടം ലോകചാമ്ബ്യന്മാരായ ഇറ്റലി ലോകകപ്പ് യോഗ്യത നേടാതെ പുറത്താകുന്നത്. കഴിഞ്ഞ തവണ സ്വീഡനോട് പ്ലേഓഫ് പരാജയപ്പെട്ട് റഷ്യന്‍ ലോകകപ്പില്‍ നിന്നും ഇറ്റലി പുറത്തായിരുന്നു. ഗോള്‍ ലക്ഷ്യമിട്ടുള്ള അസൂറികളുടെ 31 ഷോട്ടുകളാണ് മാസിഡോണിയന്‍ പ്രതിരോധത്തില്‍ തട്ടിത്തകര്‍ന്നത്.
Content Highlights: Former European champions Italy and Qatar are out of the World Cup


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !