വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്ക് കൊച്ചി മെട്രൊയില്‍ സൗജന്യ യാത്ര. അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് 8-ന് സ്ത്രീകള്‍ക്ക് പരിധിയില്ലാതെ സൗജന്യമായി യാത്ര ചെയ്യാമെന്ന് കൊച്ചി മെട്രോ അറിയിച്ചു.
ഏത് സ്‌റ്റേഷനില്‍ നിന്ന് ഏത് സ്‌റ്റേഷനുകളിലേക്കും പരിധിയില്ലാതെ സൗജന്യ യാത്രയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സൗജന്യ യാത്ര ഒരുക്കുന്നതിനൊപ്പം വിവിധ സ്റ്റേഷനുകളില്‍ പല മത്സരങ്ങളും മറ്റ് പരിപാടികളും കൊച്ചി മെട്രോ സംഘടിപ്പിച്ചിട്ടുണ്ട്.
അതേസമയം, ശിവരാത്രി പ്രമാണിച്ച് കൊച്ചി മെട്രോ സ്‌പെഷ്യല്‍ സര്‍വീസ് നടത്തും. മാര്‍ച്ച് 1ന് രാത്രിയും മാര്‍ച്ച് 2ന് വെളുപ്പിനുമാണ് അധിക പ്രത്യേക സര്‍വീസുകള്‍. മാര്‍ച്ച് ഒന്നിന് പേട്ടയില്‍ നിന്ന് രാത്രി 11 മണിക്ക് ആലുവയിലേക്ക് പ്രത്യേക സര്‍വീസ് ഉണ്ടാകും. രണ്ടാം തിയതി വെളുപ്പിന് 4.30 മുതല്‍ പേട്ടയിലേക്കുള്ള സര്‍വീസ് ആലുവ സ്‌റ്റേഷനില്‍ നിന്ന് ആരംഭിക്കും. പിന്നീട് 30 മിനിറ്റ് ഇടവിട്ട് ആലുവയില്‍ നിന്ന് പേട്ടയ്ക്ക് ട്രയിന്‍ സര്‍വീസ് ഉണ്ടാകും.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !