ഛണ്ഡീഗഢ്| മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ് പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ സ്ഥാനാര്‍ഥിയാകും.
ഹര്‍ഭജന്റെ സ്ഥാനാര്‍ഥിത്വം എഎപി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ മാസം അവസാനം നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ എഎപിക്ക് അഞ്ചു സീറ്റുകള്‍ ലഭിക്കും.
ഭഗവന്ത് മന്നിന്റെ നേതൃത്വത്തില്‍ പഞ്ചാബിലെ പുതിയ സര്‍ക്കാര്‍ ഹര്‍ഭജന്‍ സിങിന് കായിക സര്‍വകലാശാലയുടെ ചുമതല കൂടി നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
തിരഞ്ഞെടുപ്പിന് തൊട്ടുമുമ്ബ് ഹര്‍ഭജന്‍ ബിജെപിയിലും കോണ്‍ഗ്രസിലും ചേര്‍ന്നേക്കുമെന്ന് ഊഹാപോഹങ്ങള്‍ ഉയര്‍ന്നിരുന്നു. പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന സിദ്ദു ഹര്‍ഭജനപ്പമൊള്ള ഫോട്ടോ ട്വീറ്റ് ചെയ്തതാണ് അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നുക്കമെന്ന് അഭ്യൂഹങ്ങള്‍ക്കിടയാക്കിയത്.
Content Highlights : Harbhajan Singh is the Aam Aadmi Party's Rajya Sabha candidate


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !