തിരുവനന്തപുരം|കെ.ടി. ജലീല്‍ എംഎല്‍എ അധിക്ഷേപിച്ചെന്ന് ആരോപിച്ച് തല മുണ്ഡനം ചെയ്ത് എല്‍പി സ്കൂള്‍ ടീച്ചേഴ്സ് ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം. മലപ്പുറത്തെ എല്‍പി സ്കൂള്‍ ടീച്ചേഴ്സ് ഉദ്യോഗാര്‍ഥികളാണ് സെക്രട്ടേറിയറ്റിന് മുന്പില് തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചത്.
മലപ്പുറം സിവിൽ സ്റ്റേഷനു മുന്നിൽ 90 ദിവസം നടത്തിവന്ന സമരമാണ് ഇപ്പോൾ സെക്രട്ടേറിയറ്റ് പടിക്കലേക്ക് മാറ്റിയത്. കഴിഞ്ഞ നാല് ദിവസമായി ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാര സമരത്തിലാണ്.
കഴിഞ്ഞ ദിവസം മലപ്പുറത്തെ എംഎൽഎ കെ.ടി. ജലീലിനെ ഇവർ സന്ദർശിച്ചിരുന്നു. തല മുണ്ഡനം ചെയ്തുള്ള പ്രതിഷേധ പരിപാടികളെപ്പറ്റി അറിയിച്ചപ്പോൾ തല മുണ്ഡനം ചെയ്താൽ പളനിക്ക് പോകാമല്ലോ എന്ന് പറഞ്ഞ് ജലീൽ അധിക്ഷേപിച്ചു എന്ന് ഇവർ ആരോപിക്കുന്നു.
Content Highlights: K.T. Abused in Jaleel; Protest by shaving his head in front of the Secretariat

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !