കൊച്ചി|ഡീസല്‍ വില വര്‍ധന നടപടി സ്റ്റേ ചെയ്യണമെന്ന കെ എസ് ആര്‍ ടി സിയുടെ ആവശ്യം ഹൈക്കോടതി നിരസിച്ചു. കെ.എസ്.ആര്‍.ടി സി യുടെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവുമില്ല.വില ഇനിയും വര്‍ധിപ്പിക്കരുത് എന്ന് നിര്‍ദേശിച്ചു ഇടക്കാല ഉത്തരവ് ഇടണമെന്നായിരുന്നു കെ എസ് ആര്‍ ടി സിയുടെ ആവശ്യം.
എണ്ണക്കമ്ബനികളുടെ നടപടി കടുത്ത വിവേചനമാണെന്നും അത് കെ എസ് ആര്‍ ടി സിക്ക് വലിയ സാമ്ബത്തിക ബാധ്യത സൃഷ്ടിക്കുന്നുവെന്നും കെ എസ് ആര്‍ ടി സി വ്യക്തമാക്കിയിരുന്നു,
അതേസമയം വിലനിര്‍ണയം അടക്കമുള്ള നയപരമായ കാര്യങ്ങളില്‍ കോടതി ഇടപെടരുത് എന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി എണ്ണക്കമ്ബനികള്‍ക്കും കേന്ദ്ര സര്‍ക്കാരിനും നോട്ടീസ് അയച്ചിരുന്നു. ഇതിന് നല്‍കിയ മറുപടിയിലാണ് വിലനിര്‍ണയം അടക്കമുള്ള നയപരമായ കാര്യങ്ങളില്‍ കോടതി ഇടപെടരുത് എന്ന് കേന്ദ്രം വ്യക്തമാക്കിയത്. ഡീസല്‍ വില നിര്‍ണയ രീതി വ്യക്തമാക്കി കോടതിക്ക് മറുപടി നല്‍കാന്‍ എണ്ണക്കമ്ബനികള്‍ക്ക് കേന്ദ്രം നിര്‍ദേശവും നല്‍കി. പൊതു സേവനങ്ങളെ എങ്ങനെ വാണിജ്യ സേവങ്ങള്‍ക്ക് സമ്മാനമായി കാണാനാകും എന്ന് കോടതി ചോദിച്ചു.
Content Highlights:
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !