നീതിയ്ക്ക് വേണ്ടി പോരാടണം, സത്യം വിജയിക്കുമെന്ന് എന്നോട് പറഞ്ഞുകൊണ്ടേയിരുന്നു; പി ടി തോമസിനെ നന്ദിയോടെ സ്മരിച്ച്‌ ഭാവന

0

നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ പിന്തുണച്ച പി ടി തോമസിനെ നന്ദിയോടെ സ്മരിക്കുമെന്ന് നടി ഭാവന .

തനിക്ക് നേരിടേണ്ടി വന്ന അതിക്രമത്തേക്കുറിച്ച്‌ ആദ്യം അറിഞ്ഞവരില്‍ ഒരാളാണ് പി ടി തോമസ്.

എല്ലാ പ്രതിസന്ധിയിലും സത്യം വിജയിക്കണമെന്ന് അദ്ദേഹം പറഞ്ഞു കൊണ്ടിരുന്നതായി ഭാവന പ്രതികരിക്കുന്നു. ദി ന്യൂസ് മിനിറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ഭാവനയുടെ പ്രതികരണം.

ആദ്യം മുതല്‍ തന്നെ നീതിക്ക് വേണ്ടി പോരാടണമെന്ന് വ്യക്തമാക്കിയ വ്യക്തിയായിരുന്നു പി ടി തോമസ്. വിഷമ ഘട്ടത്തില്‍ സത്യം വിജയിക്കുമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നുവെന്നും ഭാവന പറയുന്നു.

ഒപ്പമുണ്ടായിരുന്നവരേക്കുറിച്ചും സുഹൃത്തുക്കളേക്കുറിച്ചുമുള്ള ചോദ്യത്തിനാണ് ഭാവനയുടെ പ്രതികരണം.

താന്‍ നേരിടേണ്ടിവന്ന അതിക്രമത്തെക്കുറിച്ചും അതിനു ശേഷം നേരിടേണ്ടിവന്ന പ്രതിസന്ധികളെക്കുറിച്ചും ഭാവന ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പ്രതികരിച്ചിരുന്നു.
Content Highlight : I have to fight for justice and keep telling myself that the truth will prevail; Imagine remembering PT Thomas with gratitude

More In Latest News:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !