സഹലിന്റെ ഗോള്‍ കണ്ട് കണ്ണുനിറഞ്ഞ് കുഞ്ഞാരാധകന്‍ | VIDEO

0
സഹലിന്റെ ഗോള്‍ കണ്ട് കണ്ണുനിറഞ്ഞ് കുഞ്ഞാരാധകന്‍ | kerala blasters fan boy celebration viral video

ഐഎസ്എല്‍ ആദ്യപാദ സെമിയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിജയിച്ചപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി ഒരു കുഞ്ഞ് ആരാധകന്റെ ആഹ്ലാദപ്രകടനം. ജംഷേദ്പുരിനെതിരേ മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് ഗോളടിച്ചപ്പോള്‍ സന്തോഷമടക്കാനാകാതെ ആ കുഞ്ഞാരാധകരന്‍ കരയുകയായിരുന്നു.

എന്തിനാ കരയുന്നതെന്ന് വീഡിയോ എടുത്തയാള്‍ ചോദിക്കുന്നുണ്ടെങ്കിലും അവന്‍ അതൊന്നും കേള്‍ക്കുന്നേയില്ല. ജഴ്‌സി തലപ്പ് കൊണ്ട് ഇടയ്ക്ക് കണ്ണീര് തുടക്കുന്നതും ഗോളിന്റെ ആഹ്ലാദത്തില്‍ അലറി വിളിക്കുന്നതും വീഡിയോയില്‍ കാണാം.

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധകക്കൂട്ടമായ മഞ്ഞപ്പട ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ഇതാണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകനെന്നും വീഡിയോക്കൊപ്പമുള്ള കുറിപ്പില്‍ മഞ്ഞപ്പട പറയുന്നു.

38ാം മിനിറ്റിലാണ് ജംഷേദ്പുരിനെ ഞെട്ടിച്ചുകൊണ്ട് ബ്ലാസ്റ്റേഴ്സ് ലീഡെടുത്തത്. ആല്‍വാരോ വാസ്‌ക്വെസ് നീട്ടിനല്‍കിയ പാസ് സ്വീകരിച്ച സഹല്‍ ജംഷേദ്പുര്‍ ഗോള്‍കീപ്പര്‍ ടി.പി. രഹനേഷിന്റെ തലയ്ക്ക് മുകളിലൂടെ മനോഹരമായി പന്ത് വലയിലേക്ക് കോരിയിട്ടു.

ജംഷേദ്പുര്‍ പ്രതിരോധതാരം റിക്കിയുടെ പിഴവാണ് ഗോളില്‍ കലാശിച്ചത്. വാസ്‌ക്വെസിന്റെ പന്ത് ഹെഡ്ഡ് ചെയ്തകറ്റാന്‍ ശ്രമിച്ചെങ്കിലും അത് നടന്നില്ല. ഈ ഘട്ടത്തിലാണ് സഹല്‍ പന്ത് റാഞ്ചിയെടുത്ത് വലകുലുക്കിയത്. സഹലിന്റെ സീസണിലെ ആറാം ഗോളാണിത്.
Content Highlights: kerala blasters fan boy celebration viral video
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !