യാത്രാ നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ പ്രഖ്യാപിച്ച അനിശ്ചിത കാല സമരം രണ്ടാം ദിവസത്തിലേക്ക്.
മിനിമം ചാര്‍ജ് എട്ടില്‍ നിന്നും 12 രൂപയാക്കി ഉയര്‍ത്തണമെന്നതാണ് ബസ് ഉടമകളുടെ ആവശ്യം. സമരം മൂലം പല ജില്ലകളിലും വിദ്യാര്‍ഥികള്‍ പരീക്ഷക്കെത്താന്‍ ബുദ്ധിമുട്ടി.
വടക്കന്‍ ജില്ലകളില്‍ ഇന്നലെ സ്വകാര്യ ബസ് സമരം പൂര്‍ണമായിരുന്നു. കെഎസ്‌ആര്‍ടിസി അധിക സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിരുന്നില്ല. യാത്രക്കാര്‍ കുറഞ്ഞ റൂട്ടുകളില്‍ നിന്നും ബസുകള്‍ പിന്‍വലിച്ചു തിരക്കേറിയ റൂട്ടുകളില്‍ കെഎസ്‌ആര്‍ടിസി സര്‍വീസ് നടത്തി. മെഡിക്കല്‍ കോളജുകളിലേക്ക് ഷട്ടില്‍ സര്‍വീസും ഏര്‍പ്പെടുത്തിയിരുന്നു. ഗ്രാമീണ മേഖലകളില്‍ സമാന്തര സര്‍വീസുകളായിരുന്നു യാത്രക്കാര്‍ക്കു ആശ്രയം.
മധ്യകേരളത്തിലും ബസ് സമരം പൂര്‍ണമായിരുന്നു. കെഎസ്‌ആര്‍ടിസി അധിക സര്‍വീസ് നടത്തിയില്ല. തിരുവനന്തപുരം നഗരത്തില്‍ മുഴുവന്‍ സ്വകാര്യ ബസുകളും സര്‍വീസ് നടത്തി. തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലയില്‍ പരീക്ഷയ്ക്കായി സ്കൂളില്‍ എത്താന്‍ വിദ്യാര്‍ഥികള്‍ ബുദ്ധിമുട്ടി. ഓട്ടോറിക്ഷകളിലാണ് വിദ്യാര്‍ഥികളെ സ്കൂളുകളിലെത്തിച്ചത്.
Content Highlights: Increase in fares; Indefinite strike to second day

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !